Tuesday , December 12 2017
Breaking News
Rahulgandhi

നരേന്ദ്ര ഭായിയെപ്പോലെയല്ല, ഞാന്‍ മനുഷ്യനാണ്; മറുപടിയുമായി രാഹുല്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലുണ്ടായ തെറ്റിനെ പരിഹസിച്ച ബി ജെ പിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. താന്‍ നരേന്ദ്ര ഭായിയെ പോലെ അല്ലെന്നും മനുഷ്യനാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഉത്തരം ആവശ്യപ്പെടുന്നു എന്ന തലക്കെട്ടില്‍ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ 2014 മുതല്‍ ഗുജറാത്തിലുണ്ടായ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ചോദ്യം പോസ്റ്റ് ചെയ്ത ട്വീറ്റിലെ ശതമാനക്കണക്കില്‍ ശതമാനക്കണക്കില്‍ തെറ്റുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് രാഹുലിനെതിരെ പരിഹാസവുമായി ബി ജെ പി രംഗത്തെത്തുകയും ചെയ്തു. തെറ്റ് മനസ്സിലായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും പുതിയത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ട്വീറ്റിനെ ചൊല്ലിയുള്ള ബി ജെ പിയുടെ പരിഹാസത്തിന് മറുപടിയായാണ് രാഹുലിന്റെ ട്വീറ്റ്
എന്റെ എല്ലാ ബി ജെ പി സുഹൃത്തുക്കള്‍ക്കും വേണ്ടി: നരേന്ദ്ര ഭായിയില്‍നിന്ന് വ്യത്യസ്തമായി ഞാന്‍ മനുഷ്യനാണ്. നാം ചിലപ്പോഴൊക്കെ തെറ്റുകള്‍ ചെയ്യാറുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. അത് തുടരുക. മെച്ചപ്പെടുന്നതില്‍ അത് എനിക്ക് ഏറെ സഹായകരമാകും’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

RANDOM NEWS

Prime-minister

സ്വന്തം ശക്തി കൊണ്ട് ജയിക്കണം; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാകിസ്താന്‍

ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാകിസ്താന്‍ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ …