Wednesday , June 26 2019
Breaking News
----

വേനല്‍ മഴയും കാറ്റും; നാടാകെ വ്യാപക നാശനഷ്ടം

മാവുങ്കാല്‍: കടുത്ത വേനലില്‍ ചൂടിനിടയില്‍ അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയും കാറ്റും വ്യാപക നാശനഷ്ടം വിതച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നേന്ത്രവാഴ, തെങ്ങ്, കവുങ്ങ് തുടങ്ങി കാര്‍ഷിക വിളകളാണ് കാറ്റില്‍ കടപുഴകിയത്.
മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ കുലച്ച് വിരിഞ്ഞ ആയിരകണക്കിന് നേന്ത്രവാഴകള്‍ നിലംപൊത്തി. പുല്ലൂര്‍ പെരിയ, മടിക്കൈ, കോടോംബേളൂര്‍ കിനാനൂര്‍ കരിന്തളം, കയ്യൂര്‍ ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലാണ് വ്യാപകമായ കൃഷിനാശം ഉണ്ടായത്.
അട്ടേങ്ങാനം കൂലോത്തുങ്ങാനത്തിനു സമീപത്തെഗോപാലന്‍, കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു കൃഷി ചെയ്ത നാനൂറിലധികം നേന്ത്രവാഴ കൃഷി കാറ്റില്‍ നശിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ കര്‍ഷകന്‍ കുമാരന്റെ കുലച്ച എന്‍പത്തിയഞ്ചിലധികം നേന്ത്രവാഴകളും കാറ്റില്‍ നശിച്ചു. പുല്ലൂര്‍ അട്ടക്കാട് വേണുവിന്റെ വാഴകൃഷി തോട്ടം ശക്തമായ കാറ്റില്‍ നശിച്ചപ്പോള്‍ പാറപ്പള്ളി കുമ്പള തൊട്ടിയിലെ ടി എന്‍ അബ്ദുള്‍ റഹ്മാന്റെ 300ഓളം വാഴകളും തൊട്ടടുത്ത പറമ്പില്‍ കൃഷി ചെയ്ത കരിവേടകത്തെ അബ്ദുള്ളയുടെ 200 നേന്ത്രവാഴകളും, പെരിയ കാലിയടുക്കത്തെ ചാത്തന്റെ 50ഓളം വാഴകളുമാണ് കാറ്റില്‍ നശിച്ചത്. കാസര്‍കോട് കര്‍ഷക കൂട്ടായ്മ അംഗമാണ് അബ്ദുള്‍ റഹ്മാന്‍ ബാങ്കില്‍ നിന്നും മറ്റും വായ്പ എടുത്താണ് നേന്ത്രവാഴ കൃഷി നടത്തിയത്. വാഴകുലച്ച് രണ്ട് മാസം കഴിയുമ്പോള്‍ തന്നെ കാറ്റില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി വാഴക്ക് താങ്ങായി മുളനാട്ടി കെട്ടുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം പതിവിന് വിപരീതമായി വേനല്‍ വഴിയോടൊപ്പം വീശിയടിച്ച കാറ്റില്‍ കര്‍ഷകന്റെ മുഴുവന്‍ പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞു. ശക്തമായ കാറ്റില്‍ മലയോരങ്ങളില്‍ തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും പൊട്ടിവീണു.
വൈദ്യുതി ഫീഡറുകള്‍ പൂര്‍ണ്ണമായും നിലച്ചതോടെ മലയോരം ഇരുട്ടിലായി. ശക്തമായ കാറ്റില്‍ മടിക്കൈ ആലമ്പാടിയിലെ ഇല്ലത്തുളപ്പില്‍ ചോയിച്ചി അമ്മയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. വീടിന്റെ മേല്‍കുര ഭാഗീകമായി തകര്‍ന്ന നിലയിലാണ്. അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് മുന്‍വശം സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗിന്റെഷീറ്റ് പൂര്‍ണ്ണമായും തകര്‍ന്നു.
രാജപുരം പരിധിയില്‍ മരങ്ങള്‍ വീണു നിരവധി വൈദ്യുത പോസ്റ്റുകളും പൊട്ടി വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി.കാറ്റില്‍ നാശനഷ്ടം സഭവിച്ച വീടും കൃഷിയിടങ്ങളും വില്ലേജ് അധികൃതരും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

RANDOM NEWS

AmbikaSudhan

വഴിതെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യന്‍ മാത്രമാണ് : ഡോ അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്:  വര്‍ത്തമാനകാല സാഹചര്യത്തില്‍ വഴിതെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യന്‍ മാത്രമാണെന്ന് ഡോ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഭൂമിയിലുള്ള …