Monday , August 10 2020
Breaking News

ജില്ലയില്‍ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം

കാസര്‍കോട് : ജില്ലയില്‍ കനത്ത മഴ. ഒരു വീട് പൂര്‍ണമായും 70 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 60 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് നാശമുണ്ടായി. കളനാടില്‍ അഞ്ച് വീടുകളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ വീടിന്റെ മതില്‍ തകര്‍ന്നു. രാവിലെ തുടങ്ങിയ മഴ രാത്രി ഏറെ വൈകിയും നിര്‍ത്താതെ പെയ്യുകയാണ്. റോഡിലേക്ക് വെള്ളമൊഴുകി പ
ലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടയ്ക്കിടെ വൈദ്യുതി നിലച്ചതു ദുരിതമായി.

ജില്ലയിലെ ഏറ്റവും വലിയ പുഴയായ പയസ്വിനി മുക്കാല്‍ഭാഗവും നിറഞ്ഞു കഴിഞ്ഞു .ഇതു തന്നെയാണ് ഗ്രാമീണ ജലസ്രോതസ്സുകളായ തോടുകളുടെയും സ്ഥിതി. തോടുകളിലെല്ലാം ഒഴുക്ക് ശക്തമായി. കിണറുകളിലും തോടുകളിലും വെള്ളം നിറഞ്ഞു.
ഇതുവരെ വറ്റിക്കിടന്ന തുരങ്കങ്ങളില്‍ പോലും വെള്ളം ധാരാളം.കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ കണക്കു പ്രകാരംകഴിഞ്ഞ ജൂണ്‍ 1 മുതല്‍ ജൂലൈ 19 വരെയായി 876.7മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി മഴയേക്കാള്‍ 47% കുറവ്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. വേണ്ട മുന്‍കരുതല്‍ എടുക്കാനുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

RANDOM NEWS

ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 289 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ആഗസ്റ്റ് ഒമ്പതിന് ജില്ലയില്‍ 289 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം …