Saturday , January 25 2020
Breaking News

ജില്ലയില്‍ രണ്ടുദിവസമായി ലഭിച്ചത് കനത്ത മഴ

കാസര്‍കോട് : സമീപകാലത്തൊന്നും ലഭിക്കാത്ത തോതിലുള്ള കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും ശക്തമായ കാറ്റ് കാരണം കടലാക്രമണ ഭീഷണിയിലാണ് പ്രദേശവാസികള്‍. ജില്ലയില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ട്.
മധൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ പട്‌ളയില്‍ ആറുകുടംബങ്ങളിലെ 33 പേരെ അഗ്നിരക്ഷാസേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചു.
ശക്തമായ ഒഴുക്കുണ്ടായിട്ടും സാഹസികമായാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. വീട്ടില്‍ ഒറ്റപ്പെട്ടുപ്പോയ 40 ദിവസംമാത്രമുള്ള കുട്ടിയെയും അമ്മയെയും മാറ്റിപ്പാര്‍പ്പിച്ചവരില്‍പ്പെടുന്നു.

മൂന്നുദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 11 വീടുകള്‍ തകര്‍ന്നു. 10 വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ശനിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ 55.48 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു.

ഇതോടെ ഈ വര്‍ഷം 124.49 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. ശനിയാഴ്ച മാത്രം ഏകദേശം 52 ലക്ഷം രൂപയുടെ കൃഷിനഷ്ടം സംഭവിച്ചു. ഇതോടെ ഈ വര്‍ഷം 94 ലക്ഷം രൂപയുടെ കൃഷി നഷ്ടം ഉണ്ടായി.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …