Saturday , January 25 2020
Breaking News

മലബാറിലും വടക്കന്‍ കേരളത്തിലും കനത്ത മഴ; മരണം 42 ആയി, ഒരു ലക്ഷം പേര്‍ ക്യാമ്പുകളില്‍

കോഴിക്കോട്/ തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞു. പുഴകള്‍ കരകവിഞ്ഞ് വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഡാമുകളില്‍ ജലനിരപ്പ് കുറയുന്നു. തെക്കന്‍ ജില്ലകളില്‍ ആശ്വാസ വാര്‍ത്തകള്‍ വരുമ്പോഴും മലബാറും വടക്കന്‍ ജില്ലകളും പ്രളയത്തിന്റെ പിടിയിലാണ്.

മലപ്പുറത്ത് നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂര്‍ ശ്രീകണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പിടിയിലായി. കണ്ണൂര്‍ ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശക്തിയായി പെയ്യുകയാണ്. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ചാലിയാര്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നു. ഭാരതപ്പുഴയി
ല്‍ ജലനിരപ്പ് കുറഞ്ഞു.

മധ്യകേരളത്തില്‍ തൃശൂരില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്. ചാലക്കുടി പുഴയിലും മൂവാറ്റുപുഴ ആറിലും പെരിയാറിലും വെള്ളം കുറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വെള്ളിയാഴ്ച മാത്രം പെയ്തത് റെക്കോര്‍ഡ് മഴ. നിലമ്പൂരില്‍ ഇന്നലെ 398 മില്ലി മീറ്റര്‍ മഴ പെയ്തു.
പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. മൂന്നാറില്‍ 253.6 മില്ലിമീറ്ററും മൈലാടും പാറയില്‍ 211.2 മില്ലിമീറ്ററും പാലക്കാട് 214 2 മില്ലിമീറ്ററും മഴ പെയ്തു. മാനന്തവാടിയില്‍ 305ഉം പീരുമേട് 255 മില്ലി മീറ്ററും മഴ ലഭിച്ചു. രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 15 മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നല്‍കി കഴിഞ്ഞു. സംസ്ഥാനത്തെ മൊത്തം 988 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,07669 ആളുകള്‍ ഉണ്ട്. മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 42 പേര്‍ മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഉര
ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ഫലപ്രദമായി പുനരാരംഭിച്ചിട്ടില്ല.
ഹെലികോപ്റ്ററില്‍ പോലും സൈന്യത്തിന് പ്രദേശത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 40 ല്‍ അധികം പേര്‍ മണ്ണിനടിയിലാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

RANDOM NEWS

ഗവര്‍ണറുടെ സമീപനം കേരളീയര്‍ അംഗീകരിക്കില്ല – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഗവര്‍ണറുടെ സമീപനം കേരളത്തിലെ …