Monday , July 22 2019
Breaking News

പോലീസ് വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Accdident-deathപയ്യന്നൂര്‍ : പോലീസ് വാഹനം തട്ടി കാല്‍നടയാത്രക്കാരനായ നിര്‍മ്മാണ തൊഴിലാളി മരിച്ചു. കക്കറ സ്വദേശിയും കാങ്കോല്‍ സബ് സ്റ്റേഷനു സമീപം താമസക്കാരനുമായ ഇളയടത്ത് ഹൗസിലെ കെ രാജന്‍ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ കാങ്കോല്‍ ടൗണില്‍വെച്ചാണ് അപകടം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ഇതിനിടെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പോലീസ് വാഹനം ഇയാളെ ഇടിച്ച് തെറിപ്പിച്ചത്. ഉടന്‍ പോലീസ് വാഹനം നിര്‍ത്തി അതേ വാഹനത്തില്‍ തന്നെ പയ്യന്നൂര്‍ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കണ്ണന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ : അജിത. മക്കള്‍ ആര്യരാജ്, അശ്വിന്‍ രാജ്.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …