Wednesday , September 19 2018
Breaking News
Rajatham

ജില്ലാ പദ്ധതി രേഖ സമര്‍പ്പണ ചടങ്ങ്: മന്ത്രിയും എം പിയും എം എല്‍ എമാരും എത്തിയില്ല

കാസര്‍കോട്: സംസ്ഥാന ആസൂത്രണ ബോര്‍ഡും ജില്ലാ ആസൂത്രണ സമിതിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും സംയുക്തമായി സംഘടിപ്പിച്ച രജതം 2018ല്‍ മന്ത്രിയും ജില്ലയിലെ ജനപ്രതിനിധികളും എത്തിയില്ല. ജില്ലാ പദ്ധതിരേഖ സമര്‍പ്പണവും രജത ജൂബിലി സ്മരണിക പ്രകാശനവും ഉള്‍പ്പെടെ ഏകദിന ശില്‍പശാലയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസ്സാഖ്, കെ കുഞ്ഞിരാമന്‍, എന്‍ രാജഗോപാലന്‍ എന്നിവര്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും ആരും എത്തിയില്ല. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാലയുടെ ഉദ്ഘാടനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു സ്വാഗതം പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടന്റ്മാരായ ടി അഹമ്മദ് കുഞ്ഞി, പി പത്മാവതി, പി പി ശ്യാമളാദേവി എന്നിവര്‍ പ്രസംഗിച്ചു. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങള്‍ മൂലമാണ് മന്ത്രി ഇ ചന്ദ്രശേഖരനു പരിപാടിയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നത്. ഇക്കാര്യം വെള്ളിയാഴ്ച തന്നെ അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അക്കാര്യം അദ്ദേഹവും സംഘാടകരും അറിയിച്ചിരുന്നു.

RANDOM NEWS

Collector-General-Hospital

ജില്ലാ കലക്ടര്‍ ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി

കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയിലെ പ്രശ്നങ്ങളും പരാതികളും എന്തൊക്കെയാണെന്നു നേരിട്ടറിയാനായിരുന്നു …