Saturday , January 25 2020
Breaking News

കോണ്‍ഗ്രസിലെ സൈബര്‍ യുദ്ധത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

പെരിയ : ജില്ലയിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ നവമാധ്യമങ്ങളില്‍ പക്ഷം തിരിഞ്ഞുള്ള സൈബര്‍ ആക്രമണത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന സൈബര്‍ യുദ്ധം അനാവശ്യമാണെന്നും അതവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കിലൂടെയാണു ഇതേക്കുറിച്ച് പ്രതികരിച്ചത്.

എന്നെ ജയിപ്പിച്ചതാരാണെന്ന് എനിക്കറിയാം. എന്നെ സഹായിച്ചതാരാണെന്നും എനിക്കറിയാം. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്നതാണു വിജയത്തിനു കാരണം. അതിനാല്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ട.

എട്ടുകാലി മമ്മുഞ്ഞുകളാകാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ അത്തരക്കാരുടെ ചരിത്രം എനിക്കു പറയേണ്ടി വരും.എന്നെക്കൊണ്ട് അതു പറയിപ്പിച്ച് വഷളാക്കരുത്.’ ഉണ്ണിത്താന്‍ പറഞ്ഞു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നില്‍ക്കേണ്ട കാര്യവും ഉണ്ണിത്താന്‍ ഓര്‍മിപ്പിച്ചു.

എംപിയെന്ന നിലയില്‍ കാസര്‍കോടിനായി ഒരുപാടു കാര്യങ്ങള്‍ നേടിയെടുക്കാനുണ്ടെന്നും അതിനു എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. പരസ്പരം ചെളിവാരിയെറിഞ്ഞ് ഞാന്‍ .വിജയിച്ചതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്നും ഇന്ന് ഇവിടെ വച്ച് അത് അവസാനിപ്പിക്കണമെന്നും ഇനി അതു നടത്തുന്നവരെക്കുറിച്ച് ഞാന്‍ ചില കാര്യങ്ങള്‍ തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.

സ്വയം വഷളാകാതിരിക്കാന്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കണം. ഞാന്‍ പാര്‍ലമെന്റ് അംഗമായത് സൗന്ദര്യം കണ്ടിട്ടല്ല. കാസര്‍കോട്ടെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി എന്നെ സഹായിച്ചതുകൊണ്ടാണ്. അതിനു സഹായിച്ചത് യുഡിഎഫാണ്. കോണ്‍ഗ്രസും മുസ്‌ലിം ലീഗുമാണ്. അതിനാല്‍ ഓരോരുത്തര്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടേണ്ടതില്ല.

RANDOM NEWS

മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണം: വനിതാ കമ്മീഷന്‍ ക്രിയാത്മകമായി ഇടപെടും

മഞ്ചേശ്വരം : കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണത്തിലെ ദൂരുഹതകള്‍ നീക്കാന്‍ വനിതാ കമ്മീഷന്‍ ക്രിയത്മകമായി ഇടപ്പെടും.ദുരൂഹതകള്‍ …