Monday , July 22 2019
Breaking News

പഠിച്ചെത്തിയ ഹിന്ദി ‘വിഴുങ്ങി’, സത്യപ്രതിജ്ഞ മലയാളത്തിലാക്കി ഉണ്ണിത്താന്‍

Rajmohan-Unnithanന്യൂഡല്‍ഹി : ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിന്റെ നിലപാടില്‍ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എംപിമാര്‍ക്ക് അവരുടെ മാതൃഭാഷ ഉപയോോഗിച്ചു കൂടേയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള എം പി മാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.
കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിന് പിന്നാലെ ബിജെപി ബെഞ്ചില്‍നിന്ന് വലിയ കരഘോഷം ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നെത്തിയ എംപി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബിജെപി എംപിമാരുടെ അഭിനന്ദനം. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്.

ങ്ങള്‍ക്ക് നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് നല്ലതെന്നും സോണിയ പറഞ്ഞു. ഇതോടെയാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അതുമാറ്റിവച്ച് മലയാളത്തില്‍ സത്യവാചകം ചൊല്ലിയത്.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …