Thursday , July 18 2019
Breaking News
Ramdan-Kit

കാഴ്ചയില്ലാത്തവര്‍ക്ക് പുതുവസ്ത്രം നല്‍കി ഗ്രീന്‍സ്റ്റാര്‍ പാലായിയുടെ റംസാന്‍ റിലീഫ്

കാസര്‍കോട്: കാഴ്ചയില്ലാത്ത എണ്‍പതോളം പേര്‍ക്ക് രണ്ടാം വര്‍ഷവും പെരുന്നാള്‍ പുതുവസ്ത്രം വിതരണം ചെയ്ത് ഗ്രീന്‍ സ്റ്റാന്‍ പാലായി മാതൃക കാട്ടി. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ജീവ കാരുണ്യമേഖലയില്‍ നിശബ്ദ വിപ്ലവം തീര്‍ക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. കഴിഞ്ഞ റംസാനിലേത് പോലെ ഇത്തവണയും നിര്‍ദ്ധനരായ ആയിരത്തോളം വ്യക്തികളെ കണ്ടെത്തിയാണ്
പുതു വസ്ത്രം വിതരണം ചെയ്യുന്നത്. നിരാലംബരായ ആളുകള്‍ക്ക് ആതുര മേഖലയിലും,വന നിര്‍മ്മാണത്തിനും,
വിവാഹത്തിനും, പഠനത്തിനും സഹായവും പ്രോല്‍സാഹനവും നല്‍കി വരുന്ന സംഘടന പ്രളയകാലത്ത് പതിമൂന്ന് ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ പഠിതാക്കള്‍ക്കും,
അസ്സബാഹ് സൊസൈറ്റി ഫോര്‍ ബ്ലൈന്റില്‍ അംഗങ്ങളായവര്‍ക്കും അനുവദിച്ച പുതുവസ്ത്രം അന്ധ വിദ്യാലയത്തിലെ പ്രധാന അധ്യാപകന്‍ അബ്ദുല്ലക്ക് കൈമാറി. കാസര്‍കോട്
എ.എസ്.പി ശില്‍പ ഡി. ഐ.പി.എസ്. ചടങ്ങ് ഉല്‍ഘാടനം ചെയ്തു. അന്ധവിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ഖുല്‍ബുദ്ദീന്‍ പാലായി അധ്യക്ഷത വഹിച്ചു.
ജി.സി.സി.ജനറല്‍ സെക്രട്ടറി ഹ്‌സന്‍ സ്വാഗതം പറഞ്ഞു.
അബൂബക്കര്‍ മാസ്റ്റര്‍, ഷെരീഫ് മല്ലത്ത് ,ശാഫി ചേരൂര്‍ കുന്നില്‍ , പ്രമോദ്, സജീന്ദ്രന്‍, ശമീം, മിദ്‌ലാജ്, കരീം കപ്പണക്കാല്‍ , സമീര്‍ , ഷെബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
1

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …