Wednesday , July 17 2019
Breaking News
Ramdan

വ്രതശുദ്ധിയുടെ പുണ്യമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

കാസര്‍കോട്:വ്രതശുദ്ധിയുടെ പുണ്യമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. ഇന്നലെ മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ ഇന്ന് ഷഅബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ വ്രതത്തിന് വ്യാഴാഴ്ച തുടക്കമാവുമെന്ന് കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അറിയിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളിലും വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭം. ഇനിയുള്ള ഒരുമാസക്കാലത്തെ രാപ്പകലുകള്‍ ആത്മാവിന്റെ വിശുദ്ധീകരണത്തിന് അനുഗ്രഹീത സാക്ഷിയാവും. പുണ്യമാസത്തെ സ്വാഗതം ചെയ്യാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് വിശ്വാസികള്‍. മിക്ക പള്ളികളും റമദാന് മുന്നോടിയായി തന്നെ മോടിപിടിപ്പിച്ചിരുന്നു. മനസ്സിനേയും ശരീരത്തേയും ഒരു പോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാനാണ് റമദാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ നിയന്ത്രണവും പ്രധാനമാണ്. പള്ളികളിലും വിവിധ നാടുകളിലും നോമ്പ് തുറക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനകളും മതപഠന ക്ലാസുകളും ഖുര്‍ആന്‍ ക്ലാസുകളുമായി പള്ളികള്‍ ഏറെ സജീവമാകും.
നോമ്പുതുറക്കുള്ള വൈവിധ്യങ്ങളായ ഈന്തപ്പഴങ്ങളും പഴങ്ങളും വിപണി കീഴടക്കിയിട്ടുണ്ട്. കിലോവിന് 6000 രൂപവരെ വിലയുള്ള ഈന്തപ്പഴങ്ങളും വിപണിയിലുണ്ട്.
നോമ്പുതുറക്ക് മധുരമേകാനെത്തുന്ന ഈന്തപ്പഴത്തിന് ഇത്തവണ പൊതുവെ വില കുറവെന്നാണ് വ്യാപാരികള്‍ പറയുന്നത്.
റമദാനില്‍ ദാനധര്‍മ്മങ്ങള്‍ക്ക് മറ്റു കാലങ്ങളെക്കാന്‍ പുണ്യമുള്ളതിനാല്‍ വിവിധ സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തില്‍ എങ്ങും റിലീഫ് പ്രവര്‍ത്തനങ്ങളും സജീവമാകും.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …