Tuesday , June 18 2019
Breaking News
Ramesh-Chennithala

രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

കാസര്‍കോട് : പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ  രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റില്‍ അരമണിക്കൂര്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് എത്തിയാണ് അദ്ദേഹത്തെയും കൂടെയുള്ളവരെയും രക്ഷപ്പെടുത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ 11 മണിയോടെയാണ് ചെന്നിത്തല എത്തിയത്. മൂന്നാം നിലയിലുള്ള ഹാളിലേക്ക് പോകാന്‍ ചെന്നിത്തല, ഡിസിസി പ്രസിഡണ്ട് സി കെ ശ്രീധരന്‍, കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ വൊര്‍കുഡ്‌ലു എന്നിവര്‍ ലിഫ്റ്റില്‍ കയറിയപ്പോഴായിരുന്നു സംഭവം. ചെന്നിത്തല ഉള്‍പ്പെടെ ആറുപേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്. രണ്ടാം നില പകുതി കഴിഞ്ഞപ്പോള്‍ കറന്റ് പോയതോടെ ലിഫ്ഫ് നിന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍മാരോ മറ്റുള്ള സംവിധാനങ്ങളോ കെട്ടിടത്തിനില്ലായിരുന്നു.

നാലുവര്‍ഷം മുമ്പ് മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇതേ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു.

Ramesh-Chennithala-1

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …