Monday , February 18 2019
Breaking News
Rameshchennitala

പൊതുതിരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ ധാരണ ; ചെന്നിത്തല

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞത് സി പി എമ്മും ബി ജെ പി യും തമ്മിലുള്ള പാലം താനാണ് എന്നാണ്. അത് ശബരിമല വിഷയത്തില്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറക്കണമെന്നത് സി പി എമ്മിന്റെയും ബി ജെ പി യുടെയും ആഗ്രഹമാണ്. ഒന്നിച്ചു ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഐക്യം അവരില്‍ രൂപപ്പെട്ടത്. അതൊന്നും കേരളത്തില്‍ ചെലവാകില്ല. മോദിക്കെതിരെ കേരള ജനത ഒന്നടങ്കം രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ അണിനിരക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ബംഗാളില്‍ സി പി എമ്മുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കില്ല. അവരാണ് കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണമന്ന് പറയുന്നത്. കോണ്‍ഗ്രസില്ലാതെ നാമനിര്‍ദ്ദേശം പോലും കൊടുക്കാന്‍ കഴിയാത്തത്ര ദരിത്രമാണ് ബംഗാളില്‍ സി പി എം. കേരളത്തില്‍ ഇതൊന്നും പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RANDOM NEWS

Sreedharan-Pilla

കൊല്ലപ്പെട്ടത് ആരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെ ശ്രീധരന്‍ പിള്ള

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ശ്രീധരന്‍ പിള്ള. കൊല്ലപ്പെട്ടത് ഏത് കക്ഷിയില്‍പെട്ടവരായാലും …