Tuesday , August 4 2020
Breaking News

യൂണി.കോളേജ്: ഉപസമിതിയില്‍ സി.പി.എം മാത്രം; ഗവര്‍ണര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം. പി.എസ്.സി നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങളുണ്ട്. ഗവര്‍ണര്‍ എന്നുള്ള നിലയില്‍ മാത്രമല്ല, ചാന്‍സലര്‍ എന്നുള്ള നിലയിലും പി.എസ്.സിയുടെ നിയമനാധികാരി എന്ന നിലയിലും ഗവര്‍ണര്‍ ഈ കാര്യത്തില്‍ ഇടപെടണം.
യൂണിവേഴ്സിറ്റിയുടെയും പി.എസ്.സിയുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പി.എസ്.സി അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ല. സിന്‍ഡിക്കേറ്റ് ഉപസമിതി കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള മാര്‍ഗമാണ്. സിപിഐയുടെ അംഗങ്ങളെപ്പോലും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ് കിടക്കുകയാണ്. മുഖ്യമന്ത്രിയുടെയോ ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ കാര്യങ്ങളെല്ലാം ഗവര്‍ണറോട് സംസാരിച്ചു. ഈ വിഷയങ്ങള്‍ ഗൗരവമായി കാണുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.

RANDOM NEWS

സംസ്ഥാനത്ത് 1169 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 113 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച 1169 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …