Wednesday , June 19 2019
Breaking News
Ranipuram

റാണിപുരത്ത് 100 കോടിയുടെ ടൂറിസം വികസനം

വെള്ളരിക്കുണ്ട്: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് 100 കോടിയുടെ ടൂറിസം വികസനം യാഥാര്‍ത്ഥ്യമാകുന്നു. വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാര്‍ യാത്രയ്ക്കുള്ള സ്ഥലം ഏറ്റെടുത്തു. എടക്കാനം മലയില്‍ ടൂറിസം സര്‍ക്യൂട്ടിനുള്ള ഏഴേക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ചങ്ങനാശ്ശേരിയിലെ അപ്ലാന്‍ഡ് പ്രോപ്പര്‍ട്ടീസ് ആന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതര്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് സ്ഥലത്തിന്റെ രേഖ കൈമാറി. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് 100 കോടിയുടെ ടൂറിസം വികസനം നടത്തുന്നത്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബേസ്ലാന്‍ഡില്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹില്‍ടോപ്പില്‍ അഞ്ചേക്കര്‍ സ്ഥലത്ത് ഗ്ലാസ് ഹൗസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. പദ്ധതിക്ക് സ്വകാര്യപങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഡിടിപിസി അധികൃതര്‍. കോഴിക്കോട്ടെ സ്വകാര്യസ്ഥാപന അധികൃതര്‍ അടുത്തയാഴ്ച ഇവിടെയെത്തി വിശദമായ രൂപരേഖ തയ്യാറാക്കും. ഡിടിപിസി ജില്ലാ മാനേജര്‍ പി സുനില്‍കുമാര്‍, ബിജു രാഘവന്‍, തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …