Tuesday , June 18 2019
Breaking News
Twins-Rank

സൗപര്‍ണികയിലെ ഇരട്ടകള്‍ക്ക് എന്‍ട്രന്‍സിലും മിന്നുന്ന വിജയത്തിന്റെ ഒത്തൊരുമ

കാഞ്ഞങ്ങാട് : ഒരുമിച്ചു പഠിച്ചു ഒരുമിച്ചു സ്വപ്നങ്ങള്‍ കണ്ട ഇരട്ടസഹോദരങ്ങള്‍ക്ക് എന്‍ട്രന്‍സിലും മിന്നുന്ന വിജയത്തിന്റെ ഒത്തൊരുമ. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്കും എട്ടാം റാങ്കും മാവുങ്കാല്‍ കാട്ടുകുളങ്ങര സൗപര്‍ണിക എന്ന വീട്ടിലേക്കെത്തിച്ചത് ഇരട്ട സഹോദരങ്ങളായ സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനുമാണ്.ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലംകൂടി കാത്തിരിക്കുകയാണ്.

ഒന്നിച്ചാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും തയാറെടുത്തത്. 960 ല്‍ 870 മാര്‍ക്ക് നേടിയാണ് സഞ്ജയ് നാലാം റാങ്ക് നേടിയത്. 835 മാര്‍ക്ക് നേടിയ സൗരവ് എട്ടാം റാങ്ക് സ്വന്തമാക്കി. കുസാറ്റ് പ്രവേശന പരീക്ഷയില്‍ സഞ്ജയ് അഞ്ചാം റാങ്കും സൗരവ് ഒന്‍പതാം റാങ്കും നേടി. ഐഐടി മദ്രാസില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. അച്ഛന്‍ സി. നാരായണന്‍ ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നു. രാജപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ സി. സുജാതയാണ് അമ്മ. സഹോദരി സ്‌നേഹ തമിഴ്‌നാട് കേന്ദ്രസര്‍വകലാശാലയില്‍ എംഎസ്സി ഫിസിക്‌സ് വിദ്യാര്‍ഥിനിയാണ്.

RANDOM NEWS

Pinaray

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് …