Tuesday , October 16 2018
Breaking News
Mumbai

മുംബൈ ദുരന്തം: മരിച്ചുകൊണ്ടിരിക്കുന്ന യുവതിയെ മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്?റ്റേഷനിലെ കാല്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നടപാലത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ ഇടയില്‍ പാതിജീവനായി കിടക്കുന്ന യുവതിയെ ഒരാള്‍ മാനഭംഗപ്പെടുത്തുന്ന വിഡിയോ ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചവിട്ടേറ്റ് മരിച്ചു കിടക്കുന്നവര്‍ക്കിടയില്‍ കിടക്കുന്ന യുവതിയുടെ ശരീരത്തിന്റെ പാതിഭാഗം പാലത്തിന്റെ പുറത്തേക്ക് വലിച്ച് പീഡിപ്പിക്കുകയായിരുന്നു. സഹായിക്കാനെന്ന രീതിയില്‍ യുവതിയെ പുറത്തേക്ക് വലിച്ചെടുത്തയാളാണ് ഇത്തരം ക്രൂരകൃത്യം നടത്തിയത്. യുവതിയുടെ കൈകള്‍ അനങ്ങുന്നതും ദൃശ്യത്തില്‍ കാണാം.
പുറത്തുവന്ന ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അവസാന ശ്വാസത്തിനുവേണ്ടി കൈനീട്ടിയവരെ ലൈംഗികമായി ആക്രമിക്കാന്‍ എങ്ങനെയാണ് മനസുവരിക. സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും റെയില്‍വേ പോലീസ് കമ്മിഷണര്‍ നികേത് കൗശിക് പറഞ്ഞു.
മരണാസന്നയായ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചതുള്‍പ്പെടെ നാണം കെട്ട പണ സംഭവങ്ങളും എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെ ദുരന്തത്തിനിടയിലുണ്ടായെന്ന് പരിക്കേറ്റവര്‍ പരയുന്നു. ദസറയായതിനാല്‍ മിക്ക സ്ത്രീകളും സാരിയാണ് ഉടുത്തിരുന്നത്. പാലത്തില്‍ വീണ പലരുടെയും വസ്ത്രങ്ങള്‍ സഹായിക്കാനെത്തിയവര്‍ വലിച്ചുകീറിയതായും പരാതിയുണ്ട്. സഹായത്തിനു വേണ്ടി നിലവിളിക്കുമ്പോള്‍ അടുത്തുവന്നവര്‍ ആഭരണങ്ങളും ബാഗുമായി കടന്നുവെന്നും പരിക്കേറ്റ സ്ത്രീകള്‍ പറയുന്നു.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …