Monday , July 22 2019
Breaking News
Rape

സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഗള്‍ഫിലേക്ക് കടന്നതായി സൂചന

കാഞ്ഞങ്ങാട് : സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി ഗള്‍ഫിലേക്ക് കടന്നതായി സംശയം. അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അമ്പലത്തറ ആനപ്പെട്ടിയിലെ മജീദ് (33) ആണ് ഗള്‍ഫിലേക്ക് കടന്നതായി പോലീസിനു സൂചന ലഭിച്ചത്. ഇയാളെ പിടികൂടുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് അധികൃതര്‍ പറഞ്ഞു.

ഈ മാസം 3നാണ് കേസിനാസ്പദമായ സംഭവം. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബേക്കല്‍ കോട്ടയ്ക്ക് സമീപത്തെ ഒരു ലോഡ്ജിലത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്തായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന് ഏതാനും ദിവസം മുമ്പാണ് മജീദ് ഗള്‍ഫില്‍ നിന്ന് വന്നത്. പെണ്‍കുട്ടി ആശുപത്രിയിലായ വിവരമറിഞ്ഞ് ഉടന്‍ തന്നെ മജീദ് കാറില്‍ കോഴിക്കോട്ടെത്തുകയും അവിടെ നിന്ന് ഗള്‍ഫിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നുമാണ് പോലീസിന്റെ സംശയം. അതേ ദിവസം പ്രതി ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ സാധ്യത ഉണ്ടെന്ന് കണ്ട് പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതിനു മുമ്പ് തന്നെ പ്രതി ഗള്‍ഫിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …