Wednesday , September 18 2019
Breaking News

മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഗായകന്‍ റിമാന്റില്‍

Arrestedനീലേശ്വരം: മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഗായകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറപ്പുറത്തെ സുബൈറി(40)നെയാണ് നീലേശ്വരം എസ്‌ഐ ശ്രീദാസ് അറസ്റ്റു ചെയ്തത്.
രണ്ടു ദിവസം മുമ്പാണ് സംഭവം. കളിക്കാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് മടിയില്‍ ഇരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. തന്നെ ശല്യം ചെയ്തത് പെണ്‍കുട്ടി മുത്തശിയോടാണ് പറഞ്ഞത്. ഇവര്‍ മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നീലേശ്വരം പോലീസ് കേസെടുത്ത് സിഐ പി നാരായണന്റെ നിര്‍ദ്ദേശപ്രകാരമാണ് എസ്‌ഐ ശ്രീദാസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാനമേള ട്രൂപ്പുകളിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുബൈര്‍. ഇയാളെ ഹൊസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

RANDOM NEWS

Madhyam

കാസര്‍കോട്ടേക്കയച്ച 36 കെയ്സ് മദ്യം കാണാതായി; അന്വേഷണത്തിനൊടുവില്‍ കണ്ണൂരില്‍ കണ്ടെത്തി

കാസര്‍കോട്: പാലക്കാട്ടുനിന്ന് കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍നിന്ന് ഇവ കണ്ടെടുത്തു. …