Wednesday , March 20 2019
Breaking News
Rape

രക്താര്‍ബുദ രോഗിയായ യുവതിയെ പീഡിപ്പിച്ച കാരുണ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അജാനൂര്‍: രക്താര്‍ബുദ രോഗിയായ 29കാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കാരുണ്യ പ്രവര്‍ത്തകനെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു.
നീലേശ്വരം നഗരമധ്യത്തിലെ 29കാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ ചിത്താരി കെഎസ്ഇബി ഓഫീസിന് സമീപത്തെ ഷാഫി(47)യെയാണ് നീലേശ്വരം പ്രിന്‍സിപ്പള്‍ എസ്‌ഐ എം വി ശ്രീദാസ് അറസ്റ്റു ചെയ്തത്. രണ്ടുകുട്ടികളുടെ മാതാവായ യുവതി രക്താര്‍ബുദ രോഗിയാണ്. സുഹൃത്ത് മുഖേന യുവതിയെ പരിചയപ്പെട്ട കാരുണ്യ പ്രവര്‍ത്തകനായ ഷാഫി യുവതിയെ സമീപിക്കുകയും ചികിത്സാ സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു.
മാണിക്കോത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഷാഫി യുവതിയെ ചികിത്സിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ആദ്യകാലത്ത് ചികിത്സക്കായി സഹായിക്കുകയും ചെയ്തു.
ഇതിന്റെ മറവില്‍ നിരന്തരം യുവതിയുടെ വീട്ടിലെത്തിയ ഷാഫി ഇവരെ ലൈംഗികമായി ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ യുവതിയെ ചികിത്സിക്കാനോ സഹായിക്കാനോ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി പരാതിയുമായി നീലേശ്വരം പോലീസിലെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ച വൈകിട്ട് ഷാഫിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ ഇന്നുച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കാരുണ്യ പ്രവര്‍ത്തകനായ ഷാഫി നിരവധി നിര്‍ധന രോഗികള്‍ക്ക് സഹായമായി എത്താറുണ്ട്.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …