Friday , July 20 2018
Breaking News

മാതാവിന്റെ ഒത്താശയോടെ 13കാരിയെ പീഡിപ്പിച്ച ചിറ്റേയി ബാബു പലരെയും വലയിലാക്കി

Chittey-Babuപടന്നക്കാട്: മാതാവിന്റെ ഒത്താശയോടെ 13കാരിയെ പല തവണകളിലായി പീഡിപ്പിച്ച കേസിലെ പ്രതിയും പടന്നക്കാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറുമായ ചിറ്റേയി ബാബു (42) നിരവധി പേരെ പീഡിപ്പിച്ചതായി പുറത്തുവന്നു. എന്നാല്‍ മാനഹാനിയോര്‍ത്താണ് പലരും സംഭവം പുറത്തുപറയാതിരുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പ് ഒരു ഭര്‍തൃമതിയുടെ വീട്ടില്‍ അപഥസഞ്ചാരത്തിനെത്തിയപ്പോള്‍ നാട്ടുകാര്‍ ഇയാളുടെ ഓട്ടോറിക്ഷക്ക് തീവെച്ചിരുന്നു. ഭര്‍തൃമതികളായ സ്ത്രീകളെയായിരുന്നു ഇയാള്‍ പ്രധാനമായും ഇരകളാക്കിയിരുന്നത്. പ്രലോഭനങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയുമാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കിയിരുന്നതത്രെ.
നീലേശ്വരത്ത് സാധനങ്ങള്‍ വാങ്ങാനായി ഉമ്മയോടൊപ്പം പോയപ്പോഴാണ് 13കാരിയെ ബാബു ആദ്യമായി പീഡിപ്പിച്ചത്. ബസ് സ്റ്റാന്റ് പരിസരത്ത് ഓട്ടോ നിര്‍ത്തിയ ശേഷം മാതാവ് ഫാന്‍സി കടയിലേക്ക് പോയപ്പോഴാണ് ഓട്ടോറിക്ഷയില്‍ തനിച്ചായ പെണ്‍കുട്ടിയെ റിക്ഷയുടെ കര്‍ട്ടന്‍ താഴ്ത്തി ദേഹത്ത് പിടിച്ചും മറ്റും പീഡിപ്പിച്ചത്. ഇതിനു ശേഷം പലവട്ടങ്ങളിലായി ഇതാവര്‍ത്തിക്കുകയും ചെയ്തു. ഇതിനുശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും തന്നെ ദേഹോപദ്രവം ചെയ്തതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ബാബു ഇപ്പോള്‍ ജയിലിലാണ്.

RANDOM NEWS

Envisag

ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലീകാവകാശമെന്ന് എന്‍ എസ് മാധവന്‍

കാസര്‍കോട്: ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രശസ്തസാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള …