Monday , August 26 2019
Breaking News

മകളുടെ ജീവനെടുത്തു, പിതാവിനെ ബന്ദിയാക്കിയ മണ്ണ്

Raseenaകാസര്‍കോട്: ശ്രീലങ്കയില്‍ പണ്ട് തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ മലയാളി മൊഗ്രാല്‍ പുത്തൂരിലെ പി.എസ്. അബ്ദുള്ള ഹാജിയുടെ മകളാണ് ഈസ്റ്റര്‍ദിനത്തില്‍ കൊളംബോ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ട റസീന ഖാദര്‍. പുലികളുടെ കേന്ദ്രമായ ജാഫ്നയില്‍നിന്ന് 90 കിലോമീറ്ററോളം അകലെയുള്ള വാവുനിയയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായിരുന്നു അബ്ദുല്ല ഹാജി.

ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ.) എന്ന തമിഴ്പുലികള്‍ 1989 ഡിസംബര്‍ അവസാനം ഒരു വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ട്രക്കില്‍ തോക്കുമായെത്തിയ മൂന്നുപേര്‍ പിടികൂടി കണ്ണുകെട്ടി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കൊടുംകാട്ടിലെ ടെന്റിലാണ് എത്തിച്ചത്. വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടു വീട്ടുകാരെ വിവരമറിയിച്ചു.

അബ്ദുള്ള ഹാജിയുടെ പാര്‍ട്ടിയായ യു.എന്‍.പി.യിലെ പ്രേമദാസയായിരുന്നു അന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. വിദേശകാര്യമന്ത്രി ഷാഹുല്‍ ഹമീദ്, സ്പീക്കര്‍ എം.എ. മുഹമ്മദ് തുടങ്ങിയവരൊക്കെ അടുത്ത സുഹൃത്തുക്കള്‍. പക്ഷേ, മോചനം ഒട്ടും എളുപ്പമായില്ല. മുഴുവന്‍ സമയവും വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിയുടെ നടുവില്‍ കുളിക്കാതെ 29 ദിവസം അദ്ദേഹം കഴിച്ചുകൂട്ടി. ഒടുവില്‍ വീട്ടുകാര്‍ വന്‍തുക കൊടുത്താണ് മോചിപ്പിച്ചത്.

തടവില്‍ കഴിഞ്ഞപ്പോള്‍ മുടങ്ങാതെ നിസ്‌കരിച്ചിരുന്നുവെന്നും ദൈവത്തിലുള്ള വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നും പിന്നീട് ‘മാതൃഭൂമി’ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. തടവില്‍ കഴിയവെ ഭാര്യ റുഖ്യബി ഷംനാടിന് പലതവണ കത്തയച്ചെങ്കിലും ഒന്നുംകിട്ടിയില്ല. പക്ഷേ, മോചനദിവസം നിശ്ചിതസ്ഥലത്തെത്താന്‍ റുഖിയാബിക്ക് പുലികള്‍ .
കത്ത് കൊടുത്തു. അതുപ്രകാരം അവിടെയെത്തി അവര്‍ കൂട്ടിക്കൊണ്ടുപോന്നു. പിന്നീട് ശ്രീലങ്കയിലെ ബിസിനസ് മകന്‍ ബഷീറിനെ ഏല്‍പ്പിച്ച് മംഗളുരൂ കുദ്രോളിയിലെ വീട്ടിലേക്ക് മടങ്ങിയ അബ്ദുള്ള ഹാജി 2015-ലാണ് അന്തരിച്ചത്..

1962 മുതല്‍ വാവുനിയ മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായിരുന്നു അബ്ദുള്ള ഹാജി. സാമൂഹികസേവനത്തിന് ശ്രീലങ്കാ സര്‍ക്കാരിന്റെ ജസ്റ്റിസ് ഓഫ് പീസ് ബഹുമതി നേടിയ അദ്ദേഹംഅഭയം നല്‍കി. ഒരുഘട്ടത്തില്‍ പത്തുകുടുംബങ്ങളെ വീട്ടില്‍ പാര്‍പ്പിച്ചു.

പിതാവ് സൈനുദ്ദീനെ ബിസിനസില്‍ സഹായിക്കാനാണ് 1949-ല്‍ 15-ാം വയസ്സില്‍ മൊഗ്രാല്‍ പുത്തൂരില്‍നിന്ന് ശ്രീലങ്കയിലേക്ക് (അന്നത്തെ സിലോണ്‍) കുടിയേറിയത്. അവിടെ ചുരുങ്ങിയ
കാലംകൊണ്ട് പൊതുരംഗത്ത് ശ്രദ്ധേയനായി. അബ്ദുള്ള ഹാജി ഉപാധ്യക്ഷനായ സിറ്റിസണ്‍സ് കമ്മിറ്റിയാണ് സിംഹളരുടെയും ശ്രീലങ്കന്‍ സൈന്യത്തിന്റെയും അതിക്രമങ്ങളില്‍നിന്ന് വാവുനിയയിലെ നിരപരാധികളായ തമിഴരെ രക്ഷിച്ചുപോന്നത്. അന്നത്തെ തട്ടിക്കൊണ്ടുപോകലിന്റെ വേദനയും ഉത്കണ്ഠയും തീക്ഷ്ണമായി അനുഭവിച്ച റസീനയെ ശ്രീലങ്കയില്‍ മറ്റൊരു ദുരന്തം കാത്തിരിക്കുകയായിരുന്നു. അതാണ് ഞായറാഴ്ച സംഭവിച്ചത്. റസീനയുടെ മൃതദേഹം കൊളംബോയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭര്‍ത്താവും മറ്റു ബന്ധുക്കളും കൊളംബോയിലെത്തിയ ശേഷം തിങ്കളാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം ഖബറടക്കും.

RANDOM NEWS

Marannam

പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു

കാസര്‍കോട് : പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു. പരവനടുക്കം താനൂര്‍ ബായിക്കര വീട്ടിലെ കെ ജയരാജ് …