Thursday , February 20 2020
Breaking News

അനധികൃത നിര്‍മ്മാണം തടഞ്ഞ സബ് കളക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി

കാസര്‍കോട് : എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മോശം പരാമര്‍ശനത്തിന് ഇരയായ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ പിന്തുണച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. മൂന്നാറിലെ അനധികൃത കെട്ടിട നിര്‍മ്മാണം തടഞ്ഞ സബ് കളക്ടറുടെ നടപടി നിയമാനുസൃതമെന്ന് മന്ത്രി പറഞ്ഞു.
സബ് കളക്ടര്‍ക്ക് റവന്യൂ വകുപ്പിന്റെ പിന്തുണയുണ്ട്. ഹൈക്കോടതി വിധി നടപ്പാക്കാനാണ് സബ് കളക്ടര്‍ നോക്കിയത്. കോടതി വിധിയുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം എല്‍ എ യുടെ ഭാഗത്തെ വീഴ്ചയെപ്പറ്റി പറയുന്നില്ല. അത് അവര്‍ പരിശോധിക്കട്ടെ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

RANDOM NEWS

പാമ്പുകടിയേറ്റ് അധ്യാപികയുടെ മരണം ; നാട് കണ്ണീരിലാ്‌ഴ്ന്നു

കുമ്പള : തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ് അംഗന്‍വാടി അധ്യാപിക മരിച്ചു. ആണ്ട്യത്തടുക്ക അംഗന്‍വാടിയിലെ അധ്യാപിക പ്രമീള (55)യാണ് മരിച്ചത്. ബുധനാഴ്ച …