Wednesday , February 20 2019
Breaking News
E-Chandrashekaran

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെ- റവന്യൂ മന്ത്രി

കൊച്ചി: മഴക്കെടുതിയെ തുര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇടുക്കിലയടക്കം ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നൊരുക്കങ്ങള്‍ നടത്തിയത് കൊണ്ട് വലിയ ദുരന്തങ്ങളൊന്നും ഉണ്ടായില്ല.
അതേ സമയം പുതുതായി ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൈന്യത്തിന്റെയടക്കം സഹായം ലഭ്യമാക്കിയിട്ടുണ്ട്.

ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് വര്‍ധിക്കാതിരിക്കാന്‍ ഇടമലയാറില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതില്‍ അല്പം കുറവ് വരുത്തിയിട്ടുണ്ട് ദുരന്തസമയത്ത് തന്നെ കേന്ദ്ര സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. അത് കേരളത്തിന് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു.
ബലിതര്‍പ്പണമടക്കമുള്ള കാര്യങ്ങളില്‍ വിശ്വാസത്തിനനുസൃതമായി ജാഗ്രതയോടെ ചെയ്യുക. സര്‍ക്കാരിനോട് ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണം. സമൂഹ്യമാധ്യമങ്ങളിലടക്കം ജാഗ്രതയോടെ ഇടപെടണം. അവലോകന യോഗത്തിന് ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RANDOM NEWS

Murder

പെരിയ ഇരട്ടക്കൊലപാതകം: മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം : കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് …