Tuesday , August 20 2019
Breaking News

റീപോളിങ്ങിനെ ചൂടുപിടിപ്പിച്ച് ജയരാജന്റെ പര്‍ദ പരാമര്‍ശം; എതിര്‍പ്പുമായി മുസ്ലിം ലീഗ്

M-V-Jayarajanകണ്ണൂര്‍ : മുഖം മറയ്ക്കുന്ന രീതിയല്‍ പര്‍ദ ധരിച്ചുവരുന്നവരെ റീപോളിങ്ങില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്. കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപമാണു ജയരാജനിലൂടെ പുറത്തുവന്നിരിക്കുന്നതെന്നു ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു. വിശ്വാസവും ആചാരവും നിരാകരിച്ചുവേണം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തേണ്ടതെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ലെന്നു ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരിം ചേലേരി പറഞ്ഞു.

റീ പോളിങ് നടക്കുന്ന പിലാത്തറയില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ജയരാജന്റെ പരാമര്‍ശംവിഡിയോയില്‍ കൃത്യമായി പകര്‍ത്താന്‍ കഴിയും വിധം പോളിങ് ബൂത്തില്‍ വരി നില്‍ക്കുന്ന സ്ഥലത്തുവച്ചു മുഖപടം മാറ്റണം. ബൂത്തിലെ വെബ് ക്യാമറയ്ക്കു മുന്‍പില്‍ മുഖപടം ധരിച്ചുവരുന്നവരെ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കരുത്. ഇതു നടപ്പായാല്‍ പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും
കള്ളവോട്ട് പൂര്‍ണമായി തടയാന്‍ കഴിയും. ഈ ബൂത്തുകളില്‍ യുഡിഎഫിന്റെ വോട്ട് കുറയുകയും എല്‍ഡിഎഫിന് വോട്ട് കൂടുകയും ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

റീ പോളിങ്ങുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിസെക്രട്ടറി കെ.കെ.രാഗേഷ് എംപിയും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു. ഇതിനെ യുഡിഎഫിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് കെ.സുരേന്ദ്രന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ജയരാജന്റെ പരാമര്‍ശം വിവാദമായത്.

പര്‍ദ ധരിച്ച് വോട്ട് ചെയ്യാന്‍ എത്തിച്ചേരുന്നവരുടെ കാര്യത്തില്‍ മുഖാവരണം മാറ്റിയാല്‍ മാത്രമേ വോട്ടറെ തിരിച്ചറിയാന്‍ കവിയൂ എന്നതിനാല്‍ അത് കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു ജയരാജന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കി.

ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പര്‍ദ ധരിച്ചെത്തിയ 50ലേറെ പേര്‍ പാമ്പുരുത്തിയിലും നൂറോളം പേര്‍ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാതെ വോട്ട് ചെയ്തു. ഇവരെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. ആവശ്യത്തിന് പൊലീസ് ഉണ്ടാകാതിരുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ നടപടികളുണ്ടായതെന്നും ആവശ്യമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പരാതിയില്‍ പറയുന്നു.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …