Tuesday , June 18 2019
Breaking News
WEB-CASTING

റീപോളിങ് :കൂളിയാടിലെ വോട്ടെടുപ്പ് തല്‍സമയം നിരീക്ഷിച്ച് കളക്ടര്‍

കാസര്‍കോട് : കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി യു പി സ്‌കൂളിലെ വോട്ടെടുപ്പ് വൈബ്കാസ്റ്റിങ് വഴി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു തല്‍സമയം നിരീക്ഷിച്ചു.രാവിലെ ആറിന് മോക്‌പോള്‍ ആരംഭിച്ചതുമുതലുള്ള വോട്ടെടുപ്പ് കാര്യങ്ങളാണ് കളക്ടര്‍ തല്‍സമയം നിരീക്ഷിച്ചത്.ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് സമീപത്തായി സ്ഥാപിച്ച വെബ്ക്യാമറ, വോട്ടര്‍ പോളിങ് ബൂത്തിനകത്ത് പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങളാണ് ഒപ്പിയെടുത്തത്. കളക്ടറുടെ ചേബറില്‍ സജ്ജീകരിച്ച ടെലിവിഷനിലേക്ക് ആണ് ബൂത്തില്‍ നിന്നുള്ള തത്സമയ വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.
അക്ഷയക്കായിരുന്നു വെബ്കാസ്റ്റിങിന്റെ ചുമതല. ബിഎസ്എന്‍എല്‍ ആണ് വെബ്കാസ്റ്റിങിന് ആവശ്യമായ നെറ്റ് വര്‍ക്ക് സൗകര്യം ഒരുക്കിയത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വിപി അബ്ദുറഹിമാന്‍,ഹുസൂര്‍ ശിരസ്തദാര്‍ കെ.നാരായണ്‍,ജൂനിയര്‍ സൂപ്രണ്ട് ഗോവിന്ദന്‍ രാവണീശ്വരം, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശാരിക ബാലഗോപാലന്‍ എന്നിവരും വെബ്കാസ്റ്റിങ് നിരീക്ഷണത്തില്‍ പങ്കാളികളായി.

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …