Monday , September 24 2018
Breaking News

വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ്

Schoolവേങ്ങര: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ് ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നില്ലെങ്കിലും 70 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2016നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. ഇക്കുറി അതിലേറെ വോട്ടുകള്‍ പെട്ടിയില്‍ വീണിട്ടുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിനെ ആഘോഷമാക്കി മാറ്റിയത്. രാവിലെ സാധാരണഗതിയില്‍ പോളിംഗ് ആരംഭിച്ചതെങ്കിലും സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ അന്തരീക്ഷം മാറി.

അവസാനനിമിഷമുണ്ടായ പുതിയ സംഭവവികാസങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ആശങ്ക ഉയര്‍ന്നു. പുതിയ വിവാദങ്ങള്‍ യുഡിഎഫിന് കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്‍മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങരയില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍. അതേസമയം സോളാര്‍ വിവാദം തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു യുഡിഎഫ്. പുതിയ സംഭവങ്ങള്‍ ജനങ്ങളെ സ്വാധീനിക്കരുതെന്നും സംഭവത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും യുഡിഎഫ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കി. വൈകുന്നേരം മൂന്ന് മണിയോടെ വോട്ട് ചെയ്യാതെ വോട്ടര്‍മാരെ തേടി യുഡിഎഫ് അണികള്‍ വീടുകളിലേക്ക് ഇറങ്ങി. പതിവിന് വിപരീതമായി സ്ത്രീകളുടെ നല്ലരീതിയിലുള്ള പങ്കാളിത്തമാണ് വേങ്ങര തിരഞ്ഞെടുപ്പില്‍ കണ്ടത്. നാല് മണിക്ക് ശേഷവും സ്ത്രീകള്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് വന്നു കൊണ്ടിരുന്നു. അതേസമയം റെക്കോര്‍ഡ് പോളിംഗ് ആരെ തുണയ്ക്കും എന്ന ചര്‍ച്ചകളിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. യുഡിഎഫിനെതിരായ ജനരോക്ഷമാണ് ഉയര്‍ന്ന പോളിംഗിന്
കാരണമെന്ന് എല്‍ഡിഎഫ് വാദിക്കുമ്പോള്‍ തങ്ങളുടെ പ്രചരണം ഫലം കണ്ടതാണ് ജനങ്ങളെ ആകര്‍ഷിച്ചതെന്ന വാദമാണ് യുഡിഎഫ് ക്യാംപ് ഉയര്‍ത്തുന്നത്.

RANDOM NEWS

Bishap

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച …