Sunday , September 23 2018
Breaking News

പയസ്വിനി പുഴയില്‍ വീണ്ടും മണലൂറ്റല്‍; മുണ്ടക്കൈയിലെ തടയണയ്ക്ക് ഭീഷണി

Payassini-Riverബോവിക്കാനം: മുളിയാര്‍ മുണ്ടകൈ മുനമ്പത്തെ നിര്‍ദിഷ്ട സ്ഥിരം തടയണനിര്‍മാണത്തിന് ഭീഷണിയായി പയസ്വിനിയില്‍ വീണ്ടും മണലൂറ്റല്‍. മറുനാടന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി ബോവിക്കാനത്തെ മണല്‍മാഫിയയാണ് മണലൂറ്റുന്നതിന് പിന്നിലെന്നാണ് സൂചന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സ്ഥലത്തെത്തിയ ആദൂര്‍ എസ്.ഐ. നിബിന്‍ ജോയിയുടെ നേതൃത്വത്തിലുള്ള സംഘം മണലൂറ്റിലേര്‍പ്പെട്ട തോണി മണ്ണുമാന്തിയന്ത്രമുപയോഗിച്ച് തകര്‍ത്തു. പോലീസ് പരിശോധന മുന്‍കൂട്ടിയറിഞ്ഞ സംഘം പോലീസ് എത്തുമ്പോഴേക്കും തോണി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പയസ്വിനി പുഴയില്‍ ആലൂര്‍, മീത്തലെ ആലൂര്‍, മുണ്ടക്കൈ, കല്ലുവള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മണലൂറ്റുന്നത്. പയസ്വിനിയില്‍നിന്ന് മണല്‍വാരുന്നത് മൂന്നുവര്‍ഷം മുന്‍പുതന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാപകല്‍ വാരുന്ന മണല്‍ ടിപ്പര്‍ ലോറികളിലാണ് കടത്തുന്നത്. പുലര്‍ച്ചെയാണ് കൂടുതലായും മണല്‍ കടത്തുന്നത്. ബോവിക്കാനം, കാറഡുക്ക, ചെര്‍ക്കള ഭാഗങ്ങളിലേക്കാണ് മണല്‍ കടത്തുന്നത്. 150 അടി മുതല്‍ 180 അടിവരെ കയറ്റാവുന്ന ടിപ്പറുകളില്‍ 10,000 മുതല്‍ 15,000 രൂപവരെയാണ് ഈടാക്കുന്നത്.

മണല്‍ലോറികള്‍ക്ക് മുന്നിലും പിന്നിലും ബൈക്കുകളില്‍ അകമ്പടിയുമുണ്ട്. പോലീസിന്റെ പരിശോധന കൃത്യമായിത്തന്നെ മണല്‍ക്കടത്ത് സംഘം മനസ്സിലാക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥിരംതടയണ
നിര്‍മാണസ്ഥലത്തുനിന്ന് മണലെടുക്കുന്നത് നിര്‍മാണത്തിന് തടസ്സമാകുമെന്ന ആശങ്കയുമുണ്ട്. ജല അതോറിറ്റിയുടെ ബാവിക്കരയിലുള്ള കുടിവെള്ളപദ്ധതി പ്രദേശത്ത് വേനലില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനാണ് മുണ്ടക്കൈ മുനമ്പത്ത് സ്ഥിരംതടയണ പണിയുന്നത്. പാതിവഴിയില്‍ നിലച്ച സ്ഥിരംതടയണ പുനര്‍നിര്‍മാണത്തിന് 30 കോടിയോളം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കവെയാണ് മണലൂറ്റല്‍ തുടരുന്നത്.

RANDOM NEWS

Jaitly

റഫാല്‍ വിവാദം രാഹുലും ഒളോന്ദും ചേര്‍ന്ന് ആസൂത്രണം ചെയ്തത് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന റഫാല്‍ വിമാന കരാര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ഫ്രഞ്ച് …