Sunday , August 9 2020
Breaking News

പുഴയില്‍ ഒഴുകിയെത്തിയ മരത്തടികള്‍ പിടിച്ചെടുത്തു

Treeബന്തടുക്ക: പുഴയില്‍ ഒഴുകിയെത്തിയ മരത്തടികള്‍ വനം വകുപ്പ് ബന്തടുക്ക സെക്ഷന്‍ അധികൃതര്‍ പിടിച്ചെടുത്തു. ആദൂര്‍ മഞ്ഞമ്പൊരമൂലയില്‍ പയസ്വിനി പുഴയുടെ തീരത്ത് അടിഞ്ഞനിലയിലായിരുന്നു. ഉരുപ്പ് ഇനത്തില്‍പ്പെട്ട പത്ത് കഷ്ണം മരത്തടികളാണ് പിടിച്ചെടുത്തത്. ഏകദേശം പത്തുവര്‍ഷംമുന്‍പാകാം മരം മുറിച്ചതെന്നാണ് കരുതുന്നതെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു.

മരത്തടികള്‍ അഡൂര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.ബാബു, ബീറ്റ് ഫോറസ്സ്റ്റ് ഓഫീസര്‍ എ.എം.ഖമറുനീസ, വാച്ചര്‍ എം.സുധാകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം പിടിച്ചെടുത്തത്..

RANDOM NEWS

സര്‍വ്വ കക്ഷി യോഗത്തില്‍ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹം: ബിജെപി

ഉദുമ: കോവിഡുമായി ബന്ധപ്പെട്ട് ഉദുമ പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി പ്രതിനിധി യോഗത്തില്‍ ബിജെപിയെ ക്ഷണിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബി …