Thursday , November 14 2019
Breaking News

റിയാസ് മൗലവി വധക്കേസില്‍ വിചാരണ പുനരാരംഭിച്ചു

കാസര്‍കോട് : കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (29)യെ വധിച്ച കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. കേസില്‍ 95 ാം സാക്ഷി കണ്ണൂര്‍ ബിഎസ്എന്‍എല്‍ നോഡല്‍ ഓഫിസര്‍ എം.പി. ചാക്കോച്ചനെ വിസ്തരിച്ചു. രണ്ടാംപ്രതി നിധിന്‍കുമാറിന്റെ അച്ഛന്റെയും അമ്മയുടെയും ഫോണ്‍കോളുകളുടെ വിവരങ്ങള്‍ സംബന്ധിച്ചായിരുന്നു വിസ്താരം. ഇനി വിസ്തരിക്കാന്‍ 3 സാക്ഷികളുണ്ട്. ഐഡിയ നോഡല്‍ ഓഫിസറെയും രണ്ടാം പ്രതി നിധിന്‍കുമാറിന്റെ പിതാവിനെയും വിസ്തരിക്കുന്നതിനു കേസ് 24 ലേക്കു മാറ്റി.

ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. മനോഹര്‍ കിണി വിരമിച്ചതിനെത്തുടര്‍ന്നു നിര്‍ത്തിവച്ച വിചാരണ പുതിയ ജഡ്ജി ഡി. അജിത് കമാര്‍ ചുമതലയേറ്റതോടെയാണ് ഇന്നലെ പുനരാരംഭിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം അശോകന്‍, പി ഷാജിത്ത് എന്നിവര്‍ ഹാജരായി.

2017 മാര്‍ച്ച് 20 നു അര്‍ധരാത്രിയോടെയാണ് ചൂരിയിലെ പള്ളി മുറിയില്‍ മുഹമ്മദ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേളുഗുഡെ അയ്യപ്പനഗറില്‍ എസ്.അജേഷ് (അപ്പു-22),കേളുഗുഡെ മാത്തയിലെ എസ്. നിധിന്‍ കുമാര്‍ (21) കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് (27) എന്നിവരാണ് പ്രതികള്‍.

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …