Wednesday , December 19 2018
Breaking News
Road

അഴിത്തലതോട്ടം ജംങ്ഷന്‍ റോഡിലെ അനധികൃത ഹമ്പ് ഭീഷണിയാകുന്നു

നീലേശ്വരം: തൈക്കടപ്പുറം അഴിത്തല മുതല്‍ തോട്ടം ജംഗ്ഷന്‍ വരെ റോഡ് നവീകരണത്തിന് ഭാഗമായി അശാസ്ത്രീയമായി നിര്‍മ്മിച്ച ഹമ്പുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യാപകമായ ആരോപണമുയരുന്നു ഏകദേശം എട്ടുകിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡാണ് നവീകരിക്കുന്നത്.
എന്നാല്‍ റോഡില്‍ പുതുതായി നിരവധി കമ്പുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കിലോമീറ്ററുനുള്ളില്‍ മാത്രം നാലോളം ഹമ്പുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. റോഡുകളില്‍ ഹമ്പുകള്‍ പാടില്ല എന്ന് സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പലയിടങ്ങളിലായി ഹമ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഥവാ അനിവാര്യമായ ഘട്ടങ്ങലില്‍ ഹമ്പുകള്‍ സ്ഥാപിക്കേണ്ടി വന്നാല്‍ രണ്ട് ഭാഗങ്ങളിലും വലുപ്പത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ ഈ ഹമ്പുകള്‍ക്ക് സമീപത്ത് യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ലെന്നു മാത്രമല്ല ഹമ്പിന്റെയും റോഡിന്റെയും നിറം ഒരുപോലെ ആയതിനാല്‍ ഹമ്പിനെ തിരിച്ചറിയാനും കഴിയുന്നില്ല. സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും സമീപത്താണ് മിക്ക ഹമ്പുകളും സ്ഥാപിച്ചിട്ടുള്ളത് ഇരുചക്ര വാഹനങ്ങളില്‍ മറ്റും സഞ്ചരിക്കുന്നവര്‍ മുന്നറിയിപ്പില്ലാതെ യുള്ള ഹ മ്പുകളില്‍ തട്ടി അപകടത്തില്‍ പെടാന്‍ ഇടയാക്കുമെന്നാണ് വിമര്‍ശനം ഉയരുന്നത്. ദിവസേന നൂറ് കണക്കിന് സഞ്ചാരികളാണ് അഴിത്തലയിലേക്കും ബീച്ചിലേക്കും എത്തുന്നത്.
തദ്ദേശീയര്‍ക്ക് ഹമ്പുള്ള സ്ഥലം തിരിച്ചറിയാന്‍ കഴിയുമെങ്കിലും പുറമെ നിന്നും എത്തുന്നവരുടെ ഇരുചക്രവാഹനങ്ങള്‍ ഹമ്പുകളില്‍ തട്ടി അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ അശാസ്ത്രീയമായ ഹമ്പുകള്‍ സ്ഥാപിച്ചത് ചില സ്വാര്‍ത്ഥതാല്പര്യ ങ്ങളുട ഭാഗമായാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ഹമ്പുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …