Thursday , July 18 2019
Breaking News
Road-Show

റോഡ് സുരക്ഷ ; ബോധവത്കരണവുമായി റോഡ്‌ഷോ ശ്രദ്ധേയമായി

കാസര്‍കോട് : റോട്ടറി ക്ലബ് ചെന്നൈ റോയല്‍സ് ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്ക് നടത്തുന്ന റോഡ്‌ഷോയ്ക്ക് കാസര്‍കോട് റോട്ടരി ക്ലബ്ബും മോട്ടോര്‍വാഹന വകുപ്പും ചേര്‍ന്ന് ചന്ദ്രഗിരി ജംഗ്ഷനില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് റോഡ് ഷോയും അവതരിപ്പുിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി വാഹന ഉടമകളെയും ഡ്രൈവര്‍മാരേയും ബോധവല്‍ക്കരിക്കുന്നതിനായി നടത്തിയ റോഡ് ഷോയില്‍ പട്‌ല ഗവ. ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികളും കാസര്‍കോട് ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസും ഉഷ ടീച്ചറുടെ നേതൃത്വത്തില്‍ സാക്ഷികളായി. റോഡ്‌ഷോ മോട്ടോര്‍ വാഹനവകുപ്പ് എം വി ഐ വൈകുണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് റോട്ടറി പ്രസിഡണ്ട് ഗോകുല്‍ചന്ദ്ര ബാബു സ്വാഗതം പറഞ്ഞു. എം കെ രാധാകൃഷ്ണന്‍, ജെയ്‌സണ്‍ ജേക്കബ്, എം ടി ദിനേശ്, ദിന്‍കര്‍ റൈ, ലജീഷ്, അഡ്വ. കെ എന്‍ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …