Monday , October 15 2018
Breaking News
Cricket

രോഹിതിന്റെ ഇരട്ടച്ചങ്കുറപ്പില്‍ ഇന്ത്യയുടെ തിരിച്ചുവരവ്, 141 റണ്‍സ് വിജയം

മൊഹാലി: ധര്‍മ്മശാലയില്‍ കിട്ടിയതിന് പലിശയടക്കം മൊഹാലിയില്‍ ഇന്ത്യ തിരിച്ചുനല്‍കി. രോഹിത് ശര്‍മ്മയുടെ കണ്ണഞ്ചിപ്പിക്കും ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ലങ്കയെ 141 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. 393 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സെഞ്ചുറിയടിച്ച എയ്ഞ്ചലോ മാത്യൂസ് ലങ്കയെ കര കയറ്റാന്‍ നോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. 111 റണ്‍സുമായി മാത്യൂസ് പുറത്താകാതെ നിന്നു. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി (11). മൂന്നാം ഏകദിനം ഞായറാഴ്ച്ച വിശാഖപട്ടണത്താണ്.

ബാറ്റിങ് തുടങ്ങി 15 റണ്‍സെടുക്കുന്നതിനിടെ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത തരംഗയെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു.തൊട്ടുപിന്നാലെ 16 റണ്‍സുമായി ഗുണതിലകെയും ക്രീസ് വിട്ടു. ബുംറയ്ക്കാണ് വിക്കറ്റ്. പിന്നീട് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദറിന്റെ അവസരമായിരുന്നു. 21 റണ്‍സെടുത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച തിരിമന്നയെ സുന്ദര്‍ ക്ലീന്‍ബൗള്‍ഡാക്കി. 22 റണ്‍സെടുത്ത ഡിക്ക്‌വെല്ലയെ സുന്ദറിന്റെ കൈയിലെത്തിച്ച ചാഹല്‍ 34 റണ്‍സടിച്ച ഗുണരത്‌നെയെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം ധോനിക്കുണ്ടാക്കി കൊടുത്തു. ടോട്ടല്‍ സ്‌കോറിനോട് ഏഴു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ തിസാര പെരേരയെയും ചാഹല്‍ പുറത്താക്കി. ഓള്‍റൗണ്ടര്‍ സച്ചിത് പതിരണയ്ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നു.
രണ്ടു റണ്ണെടുത്ത പതിരണയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ബുംറയുടെ പന്തി 11 റണ്‍സുമായി ധനഞ്ജയയും ക്രീസ് വിട്ടു. ഇന്ത്യക്കായി ചാഹല്‍ മൂന്നും
ബുംറ രണ്ടും വിക്കറ്റ് വീഴ്ത്തി.

RANDOM NEWS

Cricket

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; ജയം 203 റണ്‍സിന്

ടെന്‍ഡ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം …