ന്യൂഡല്‍ഹി: മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. മുസ്ലിം വിഭാഗക്കാര്‍ക്ക് ഇടമില്ലാത്ത അവസ്ഥ ഹിന്ദുത്വമല്ലെന്നും അദ്ദഹം പറഞ്ഞു. ആര്‍എസ്എസിന്റെ ത്രിദിന കോണ്‍ക്ലേവിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വം എന്നാല്‍ ഭാരതീയതയാണ്. എല്ലാത്തിനെയും ഉള്‍ക്കൊള്ളലാണ്. മുസ്ലിങ്ങളെ ഉള്‍ക്കൊള്ളാത്ത ഒന്നിനെ ഹിന്ദുത്വം എന്ന് വിളിക്കാനാകില്ല. സമൂഹത്തെ മൊത്തത്തില്‍ ഒരുമിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സംഭവങ്ങളില്‍ സംഘത്തിന് അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നയങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഒരിക്കലും ഇടപെടില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് സ്വാധീനിക്കുന്നതായുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. സംഘത്തിന്റെ തുടക്കം മുതല്‍ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. സംഘം ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമാകുകയോ ചെയ്യില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹികളാകാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് കഴിയില്ല മോഹന്‍ ഭാഗവത് പറഞ്ഞു.