Wednesday , December 11 2019
Breaking News

സൗദിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ യു.എസ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്ന് യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന ഭീഷണി നേരിടുന്നതിനുമാണിത്.

സൗദിയുടെ ക്ഷണം സ്വീകരിച്ചും അവരുമായി സഹകരിച്ചുമാണ് കൂടുതല്‍ സൈനികരെയും മറ്റു സൈനിക സംവിധാനങ്ങളെയും അയയ്ക്കുന്നതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മേഖലയിലെ നിലവിലെ സൈനികബലം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം

അതേസമയം, എത്ര സൈനികരെയാണ് അയയ്ക്കുന്നതെന്ന വിവരം യു.എസ്. വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിലേക്ക് 500 സൈനികരെക്കൂടി അയക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പശ്ചിമേഷ്യയില്‍ സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കാനും ‘ഓപ്പറേഷന്‍ സെന്റിനല്‍’ എന്ന പേരില്‍ ബഹുരാഷ്ട്രതലത്തില്‍ യു.എസ്. ശ്രമമാരംഭിച്ചതായി വെള്ളിയാഴ്ച സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. അറേബ്യന്‍ ഉള്‍ക്കടല്‍,
ഹോര്‍മുസ് കടലിടുക്ക്, ബാബെല്‍ മാന്‍ദെബ് കടലിടുക്ക് (ബി.എ.ബി.), ഗള്‍ഫ് ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ സുരക്ഷയാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ പശ്ചിമേഷ്യയിലും യു.എസ്. സൈനികസാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.

വ്യാഴാഴ്ച ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശനമേഖലയില്‍ തങ്ങളുടെ സൈനികക്കപ്പലിന് ഭീഷണിയുയര്‍ത്തിയ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ പ്രകോപനത്തിന് മറുപടി നല്‍കുകയായിരുന്നെന്നാണ് ട്രംപ് പറഞ്ഞത്. യു.എസിന്റെ യു.എസ്.എസ്.ബോക്‌സര്‍ എന്ന യുദ്ധക്കപ്പലാണ് ഇറാന്റെ
ഡ്രോണ്‍ തകര്‍ത്തതെന്ന് പെന്റഗണ്‍ വക്താവ് ജൊനാഥന്‍ ഹോഫ്മാനും പറഞ്ഞു. എന്നാല്‍, യു.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് ഡ്രോണ്‍ നഷ്ടമായിട്ടില്ലെന്നും ഇറാന്‍ പറഞ്ഞു.

ജൂണില്‍ ഹോര്‍മുസ് കടലിടുക്കില്‍ യു.എസിന്റെ നിരീക്ഷണവിമാനം ഇറാന്‍ വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ ട്രംപ് ഉത്തരവിട്ടെങ്കിലും അവസാനനിമിഷം പിന്മാറുകയായിരുന്നു.

RANDOM NEWS

പി ബി അബ്ദുറസ്സാഖ് അനുസ്മരണം- ‘പ്രിയപ്പെട്ട റദ്ദുച്ച’ നവംബര്‍ 14ന് ദുബായ് കെ എം സി സി യില്‍

ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുന്‍ മഞ്ചേശ്വരം എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ …