Sunday , November 18 2018
Breaking News
Sabarimala

ശബരിമല: സുരക്ഷയ്ക്ക് കമാന്‍ഡോകള്‍ അടക്കം 2300 പോലീസുകാര്‍

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി നട തുറക്കുന്നതിന് മുന്നോടിയായി ശബരിമലയില്‍ കനത്ത സുരക്ഷ. ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലാണിത്. 20 കമാന്‍ഡോകളും 100 വനിതാ പോലീസുകാരും ഉള്‍പ്പടെ 2300 പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിക്കുന്നത്. എ.ഡി.ജി.പി അനില്‍ കാന്തിനാണ് സുരക്ഷയുടെ ചുമതല.

ജോയിന്റ് പോലീസ് കോര്‍ഡിനേറ്ററായി എ.ഡി.ജി.പി എസ് ആനന്ദകൃഷ്ണനെയും നിയോഗിച്ചിട്ടുണ്ട്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍ അജിത്ത് കുമാറിനാണ് ചുമതല.

പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി അശോക് യാദവിനും ചുമതല നല്‍കിയിട്ടുണ്ട്. നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. കഴിഞ്ഞ തവണനട തുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി പത്തനംതിട്ട സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധരാത്രി വരെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

RANDOM NEWS

Sreedharan-pilla

ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധം;ശബരിമലസമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും-ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുടേയും മറ്റ് നേതാക്കളുടേയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ …