Tuesday , February 19 2019
Breaking News
Padmakumar

പുതിയ ചില ക്ഷേത്രങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമം

നിലയ്ക്കല്‍: പുതുതായി വന്ന ചില ക്ഷേത്രങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ശബരിമലയെ തകര്‍ക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ഇതിന്റെ ഭാഗമാണ് ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചാരണം. കേരളത്തിലെ 1258 ക്ഷേത്രങ്ങളില്‍ പലതിലും ക്ഷേത്രങ്ങളില്‍ പലതിലും ഒരു നേരത്തെ പൂജനടത്താന്‍ സാധിക്കാത്തവയാണ്. എന്നാല്‍ ഇതൊന്നും ആര്‍ക്കും വേണ്ട.

ശബരിമലയില്‍ സമ്പത്തിന്റെ രാഷ് ട്രീയം കളിക്കുകയാണ്. ആറായിരത്തിലധികം വരുന്ന ജീവനക്കാരുടേയും ഇതിനേക്കാള്‍ കൂടുതലുള്ള പെന്‍ഷന്‍കാരുടേയും കഞ്ഞികുടി മുട്ടിച്ചേ പറ്റൂ എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് ചിലര്‍. അവരും ഹിന്ദുക്കളാണ്. പന്തളം കൊട്ടാരത്തിന്റെ പേരിലുള്ള അരവണ വില്‍പനയും വിശ്വാസികളെ വഞ്ചിച്ച്
പണം സമ്പാദിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കൊട്ടാരം അധികൃതര്‍ അരവണ വില്‍ക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ പണമിടാതെ തകര്‍ക്കാമെന്ന് ആരുംകരുതണ്ട. പ്രളയം വന്നകാലത്ത് ഈ പ്രചാരണം നടത്തുന്ന ഒരുത്തനും തിരിഞ്ഞ് നോക്കാനില്ലായിരുന്നു സര്‍ക്കാരാണ് അടിയന്തിര സഹായങ്ങള്‍ ഒരുക്കിയത്.

ശബരിമലയിലെ പ്രവൃത്തികള്‍ ടാറ്റ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ 25 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി.. അത് സൗജന്യമായിട്ടാണ് നടത്തുന്നതെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ജനുവരി മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ട നടപടികള്‍ ആരംഭിക്കും. പോലീസിന്റെ നിയന്ത്രണംമൂലമുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഒരു പരിധിവരെ ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. മറ്റു നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു.

RANDOM NEWS

Kashmir

ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാര്‍; ജമ്മു മുതല്‍ ജവാന്മാരെ പിന്തുടര്‍ന്നു

ശ്രീനഗര്‍: പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. ചാവേറാക്രമണം നടത്തിയ ആദില്‍ ദര്‍ ചുവന്ന …