Wednesday , January 16 2019
Breaking News
Manju

ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഒരു യുവതികൂടി

കൊല്ലം: ഒരു യുവതികൂടി ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജു ശബരിമലയില്‍ എത്തിയെന്നാണ് അവകാശവാദം. വേഷം മാറിയാണ് മഞ്ജു ശബരിമലയില്‍ എത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ 7.30 ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് അവകാശവാദം.

ഇതുസംബന്ധിച്ച മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവന്നിട്ടുണ്ട്. മുടി നരപ്പിച്ച് വേഷം മാറിയാണ് ദര്‍ശനം നടത്തിയതെന്നാണ് സൂചന. പോലീസ് സുരക്ഷ ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് തെളിവുകളും വീഡിയോയും അടക്കമുള്ളവ പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍ പോലീസോ ദേവസ്വം ബോര്‍ഡോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറില്‍ നില്‍ക്കുന്ന ചിത്രം അടക്കമുള്ളവയാണ് പുറത്തുവന്നിട്ടുള്ളത്. പ്രതിഷേധം ഭയന്നാവാം വേഷംമാറി എത്തിയതെന്ന് കരുതുന്നു. ചിത്തരആട്ട വിശേഷത്തിന് മല കയറാനെത്തിയ ഇവര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. പോലീസാണ് അവരെ തിരിച്ചയച്ചത്. ഇവര്‍ക്കെതിരെ കേസുകളുണ്ടെന്നും സൂചനയുണ്ട്. വീണ്ടും ദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞാണ് അവര്‍ അന്ന് മടങ്ങിയത്.

പൊതു പണിമുടക്ക് ദിവസം തിരക്ക് കുറവുള്ള അവസരം പ്രയോജനപ്പെടുത്തിയാണ് ഇവര്‍ വേഷം മാറി എത്തിയത്. പമ്പമുതല്‍ സന്നിധാനം വരെ അറുപതോളം പ്രവര്‍ത്തകരെ സംഘപരിവാര്‍ നിര്‍ത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വേഷം മാറി എത്തിയതിനാല്‍ കാര്യമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയെന്നാണ് മഞ്ജു അവകാശപ്പെടുന്നത്. രണ്ട് മണിക്കൂറോളം
സന്നിധാനത്ത് തങ്ങിയശേഷമാണ് മലയിറങ്ങിയതെന്നും മഞ്ജു പറയുന്നു. നേരത്തെ മലകയറാന്‍ എത്തിയതിനെത്തുടര്‍ന്ന് ഇവരുടെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു.

RANDOM NEWS

Makara-Jyothi

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ദര്‍ശനപുണ്യംനേടി ഭക്തര്‍

ശബരിമല: പൊന്നമ്പലമേടിന്റെ ആകാശത്ത് മകരവിളക്ക് തെളിഞ്ഞു. പതിനായിരക്കണക്കിന് ഭക്തര്‍ ശരണം വിളികളോടെ മകരജ്യോതി ദര്‍ശിച്ചു. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും …