Tuesday , September 24 2019
Breaking News
Sabarimala

ശബരിമല വിധി നടപ്പാക്കാന്‍ മാര്‍ഗനിര്‍ദ്ദേശം തേടി പോലീസ് സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പോലീസ് ശബരിമലയില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പലതലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ നടക്കുന്നു. ഹൈക്കോടതിയില്‍ പോലീസ് നടപടികള്‍ സംബന്ധിച്ച് ഒരു ദിവസം തന്നെ നിരവധി ഹര്‍ജികള്‍ എത്തുന്നുണ്ട്. ഇതിന്റെ വാദങ്ങള്‍ക്കിടെ ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ നിയന്ത്രണങ്ങളെ ബാധിക്കുന്നു. ഇത് പ്രക്ഷോഭകാരികള്‍ക്ക് അവരുടെ ആസുത്രിത നീക്കങ്ങള്‍ തടസ്സമില്ലാതെ നടത്താന്‍ സാഹചര്യമൊരുക്കുന്നു.

യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്ക് ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കുന്നില്ല. മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനായി എത്തുന്നവര്‍ക്ക് മാത്രമെ പ്രശ്‌നങ്ങളുള്ളൂ. എന്നാല്‍ നാമജപം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ നിര്‍ദേശം ഇത്തരക്കാര്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതാണ്. ഇത്തരത്തില്‍ ഹര്‍ജികളില്‍ ഹൈക്കോടതി പുറപ്പെടുവിപ്പിക്കുന്ന പല നിര്‍ദേശങ്ങളും സുപ്രീംകോടതി വിധിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ സഹായകരമായി മാറുന്നുണ്ട്.

ഇത്തരത്തില്‍ പോലീസിന്റെ ഇതുവരെയുള്ള എല്ലാ നടപടികളും ചൂണ്ടിക്കാണിച്ചാണ് അവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. പോലീസിന്റെ എല്ലാ നടപടികളും പരിശോധിച്ച ശേഷം കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം വേണമെന്നാണ് ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.

RANDOM NEWS

Karasena

ബാലാകോട്ടിലെ തീവ്രവാദി കേന്ദ്രം സജീവം; 500 ഭീകരര്‍ നുഴഞ്ഞു കയറാനൊരുങ്ങുന്നു- കരസേനാ മേധാവി

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്ത ജെയ്‌ഷേ മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായുള്ള വാര്‍ത്ത സ്ഥീരീകരിച്ച് …