Sunday , June 16 2019
Breaking News
BJP

ശബരിമല സ്ത്രീ പ്രവേശനം ജില്ലയില്‍ പ്രതിഷേധം ശക്തമാവുന്നു

കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശത്തിന് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലയില്‍ പ്രതിഷേധം ശക്തമാവുന്നു. ബിജെപി യുവമോര്‍ച്ച സമരത്തോടപ്പം തന്നെ അയ്യപ്പ ഭക്തന്മാരും തെരുവിലിറങ്ങുന്നു. ഇന്നലെ നുള്ളിപ്പാടി അയ്യപ്പ ഭജന മന്ദിരത്തില്‍ പ്രതിഷേധ ജ്വലയില്‍ വിശ്വാസികളുടെ പ്രവാഹമായിരുന്നു. സന്ധ്യയോടെ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മ പ്രതിഷേധത്തിന്റെ അലകടല്‍ തീര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ നടപടി വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മത വിശ്വാസങ്ങളാല്‍ സമ്പന്നമാണ് ഭാരതം. ഭാരതത്തില്‍ ഏത് മതത്തില്‍ വിശ്വസിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ അധിഷ്ടിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദറൈ, ട്രഷറര്‍ ടി.ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍സ മധൂര്‍, സെക്രട്ടറി അഞ്ജു ജോസ്ടി, എ.പി.ഹരീഷ് കുമാര്‍, ഗണപതി കോട്ടക്കണി തുടങ്ങിയവര്‍ പങ്കെടുത്തു.

RANDOM NEWS

Kadannapally

വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; …