Friday , May 24 2019
Breaking News
Kashyap

സൈനയും കശ്യപും ഇനി ജീവിതത്തിന്റെ കോര്‍ട്ടിലും ഒന്നിച്ച്; വിവാഹചിത്രങ്ങള്‍ പുറത്ത്

ഹൈദരാബാദ്: പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സൈനയും കശ്യപും ഒന്നായി. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് സൈനയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രഗല്‍ഭരും ചടങ്ങില്‍ പങ്കെടുത്തു. മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. നേരത്തെ ഡിസംബര്‍ 16ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഡിസംബര്‍ 21ന് വിവാഹസത്കാരം നടക്കും.

കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കെ. ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാല്‍ ഈ സൗഹൃദ വലയത്തിന
പ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.

ഇരുപത്തിയെട്ടുകാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32കാരനായ കശ്യപ് 2013ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.

ഇരുവരുടെയും പരിശീലകന്‍ പി.ഗോപീചന്ദും ഇതുപോലെ കോര്‍ട്ടില്‍ നിന്നു തന്നെയാണ് വധുവിനെ കണ്ടെത്തിയത്. മുന്‍ ദേശീയ ചാമ്പ്യനും ഒളിമ്പ്യനുമായ പി.വി.വി. ലക്ഷ്മിയെയാണ് ഗോപി വിവാഹം കഴിച്ചത്.

ഇതോടെ ഗോപിയുടെ മാത്രമല്ല, സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്, വോളിബോള്‍ താരം പ്രതിമ സിങ്ങ്ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്പവന്‍ കുമാര്‍ എന്നീ സ്‌പോര്‍ട്‌സ് ദമ്പതികളുടെ നിരയില്‍ എത്തിയിരിക്കുകയാണ് സൈനയും കശ്യപും. ബാഡ്മിന്റണ്‍ താരങ്ങളായ ഗീത ഫൊഗാട്ട്പവന്‍ കുമാര്‍ എന്നീ സ്‌പോര്‍ട്‌സ് ദമ്പതികളുടെ നിരയില്‍ എത്തിയിരിക്കുകയാണ് സൈനയും കശ്യപും. ബാഡ്മിന്റണ്‍ താരങ്ങളായ ജ്വാല ഗുട്ടയും ചേതന്‍ ആനന്ദും
വിവാഹിതരായിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു.

RANDOM NEWS

Manju

സ്ത്രീകളുടെ അന്തസ്സിന് മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണ്- മഞ്ജു വാര്യര്‍

ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്‌കാര വേദിയില്‍ കയ്യടി നേടി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച …