Sunday , November 18 2018
Breaking News
Sashi-Taroor

അടിക്കാനോ തോണ്ടിയിടാനോ പറ്റില്ല, മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍”, ശശി തരൂര്‍

ബംഗളൂരു: ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നതായി ശശിതരൂര്‍ എംപി. പ്രധാനമന്ത്രിയുടെ വ്യക്തിത്വം ആര്‍എസ്എസ്സുമായി ചേര്‍ന്നു പോവുന്നതല്ലെന്ന് പറയവെയാണ് ഈ പരാമര്‍ശം. ബെംഗളൂരു സാഹിത്യോത്സവത്തില്‍ പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ” എന്ന തന്റെ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാരവാന്‍ ജേര്‍ണലിസ്റ്റായ വിനോദ് ജോസിനോടാണ് ആര്‍എസ്എസ് നേതാവ് ഈ പരാമര്‍ശം നടത്തിയതെന്നും തരൂര്‍ പറഞ്ഞു.

നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലുള്ള തേളിനെപ്പോലെയാണ്. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചപ്പലുകൊണ്ട് അടിക്കാനും കഴിയില്ല. എന്തൊരു അസാധാരണ താരതമ്യമാണത്’, തരൂര്‍ പറഞ്ഞു.
മോദിയെ തടഞ്ഞ് നിര്‍ത്താന്‍ ആര്‍എസ്എസ്സിന് കഴിയാതെ പോവുന്നതിന്റെ നീരസ പ്രകടനമാണ് തന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോട് ആര്‍എസ്എസ് നേതാവ് നടത്തിയതെന്നും തരൂര്‍ പറഞ്ഞു. ആര്‍എസ് എസ്സും മോദിയും തമ്മിലുള്ള അഗാധബന്ധം കാണിക്കുന്നതാണാ പ്രസ്താവനയെന്നും പരിഹാസ രൂപേണ അദ്ദേഹം സദസ്സിനോട് പറഞ്ഞു. ഹിന്ദുത്വവും മോദിത്വയും തമ്മിലുള്ള സങ്കീര്‍ണമായ ഏടുകളാണ് ഇത് കാണിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തരൂറിന്റെ പ്രസ്താവനയോട് ബിജെപി നേതൃത്വം കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. ശിവനെ അപമാനിക്കുന്ന പ്രസ്താവനയായാണ് രവിശങ്കര്‍ പ്രസാദ് പ്രസ്താവനയെ വ്യാഖ്യാനിച്ചത്. ശിവനെ അപമാനിക്കുപ്രസ്താവന തരൂര്‍ പിന്‍വലിച്ച് മാപ്പ് പറയമമെന്നും ശിവഭക്തനെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ കിണര്‍ ഉടന്‍ നികത്തണം: ജില്ലാകളക്ടര്‍

മാലിന്യങ്ങള്‍ തള്ളി മലിനമാക്കിയ കാസര്‍കോട് പുതിയ ബസ്റ്റാന്റിലെ കിണര്‍ ഉടന്‍ നികത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു കാസര്‍കോട് …