Tuesday , October 16 2018
Breaking News
Sashi-taroor-Sunanda

സുനന്ദയുടെ മരണം : ശശി തരൂര്‍ പ്രതി

ന്യൂഡല്‍ഹി : സുനന്ദപുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം പി യുമായ ശശിതരൂരിനെ പ്രതി ചേര്‍ത്ത് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 498 (എ) ഗാര്‍ഹിക പീഡനം), 306 (ആത്മഹത്യ പ്രേരണ) വകുപ്പുകളാമ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. സുനന്ദയുടേത് ആത്മഹത്യയാണെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തല്‍. പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 24 ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്ക ഗുളികളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചത്.
സുനന്ദ പുഷ്‌കര്‍ കേസ് രാജ്യത്ത് രാഷ്ട്രീയ വിവാദങ്ങല്‍ക്കും കാരണമായിട്ടുണ്ട്. കൊലപാതകത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന ആരോപണം ബി ജെ പി ഉയര്‍ത്തിയിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ കേസില്‍ ഇടപ്പെട്ടിരുന്നു.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …