Sunday , June 16 2019
Breaking News
LDF

നിറചിരിയോടെ ജനഹൃദയങ്ങളില്‍ സതീഷ്ചന്ദ്രന്‍

കാസര്‍കോട് :  ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് നാടാകെ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷഭരണം മൂലം ഈ വിഷു ഐശ്വര്യസമ്പൂര്‍ണം. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ പെന്‍ഷനെത്തി. ന്യായവിലയ്ക്ക് സാധനങ്ങളും ലഭ്യം. പരാതികളും പരിഭവവുമില്ലാതെയാണ് വിഷുവിന് ഒരുങ്ങുന്നത്. പ്രളയം മൂലം ഓണാഘോഷം മാറ്റിവച്ചവര്‍ ആഘോഷപൂര്‍വം വിഷുവിനൈ വരവേല്‍ക്കുകയാണ്. നാടിന്റെ നന്മയിലേക്ക് കുതിക്കുന്നതിന്റെ സന്തോഷമാണ് സ്ഥാനാര്‍ഥി പര്യടനത്തിനിടയില്‍ കണ്ടുമുട്ടുന്നവരുടെ മുഖത്തും. നന്മയുടെയും ലാളിത്യത്തിന്റെയും പ്രതീകമായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി സതീഷ് ചന്ദ്രന് ഈ വിഷുക്കാലത്ത് ഉജ്വലവിജയം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് മണ്ഡലമെങ്ങും. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുക്കുന്ന എല്‍ഡിഎഫിന്റെ പ്രതിനിധി പാര്‍ലമെന്റില്‍ ഈ ദേശത്തിനായുള്ള പോരാട്ടം നയിക്കുമെന്ന അചഞ്ചലവിശ്വാസത്തിന്റെ ആരവമാണ് പര്യടനത്തില്‍ മുഴങ്ങുന്നത്.
കോറോം തക്തസാക്ഷികളുടെ ചോര വീണ മണ്ണില്‍നിന്നാണ് ശനിയാഴ്ചത്തെ പര്യനത്തിന് തുടക്കം. പയ്യന്നൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും ആദ്യ കേന്ദ്രമായ കോറോം മുത്തത്തിയിലേക്കുള്ള യാത്രക്കിടയില്‍ മലയാള സിനിമയിലെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കാണാന്‍ പുല്ലേരി വാധ്യാരില്ലത്തേക്ക്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. അല്പസമയം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുമായി കുശലം പറഞ്ഞ ശേഷം മുത്തത്തിയിലേക്ക്. കൃത്യ സമയത്ത് യോഗം തുടങ്ങിയിരുന്നു. മുദ്രാവാക്യം വിളികളോടെയും വെടിക്കെട്ടോടെയും ആദ്യ സ്വീകരണം. തുള്ളുവടക്കത്ത് തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച ചുവന്ന തൊപ്പിയും വെള്ള ബനിയനും പതിച്ച വേഷം ധരിച്ച പ്രവര്‍ത്തകര്‍ വെടിക്കെട്ടിന്റെയും മുദ്രാവാക്യം വിളികളോടെയും സ്വീകരിച്ചു. ഏച്ചിലാംവയലില്‍ കൊന്നപ്പൂക്കള്‍ കൊണ്ടുള്ള ബൊക്ക നല്‍കിയാണ് കേരളീയ വേഷം ധരിച്ച് മുത്തുക്കുടകളേന്തിയ വനിതകളുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചത്. കണ്ടോത്ത് മുക്ക്, മഹാദേവ ഗ്രാമം, കണ്ടങ്കാളി, എട്ടിക്കുളം, കാരന്താട്, തായിനേരി, കുണിയന്‍ പടിഞ്ഞാറ്, ചെറുമൂല, പെരളം സൗത്ത് എന്നിവിടങ്ങളിലേക്ക്. എവിടെയും ഉച്ചവെയിലിനെ തോല്‍പ്പിക്കുന്ന ആവേശമാണ്. ചിലര്‍ക്ക് സ്ഥാനാര്‍ഥിക്ക് ഹസ്തദാനം ചെയ്യണം. ചിലര്‍ക്ക് സെല്‍ഫിയെടുക്കണം. ഒരു മുഷിച്ചിലുമില്ലാതെ സുസ്‌മേരവദനനായി സ്ഥാനാര്‍ഥി എല്ലാവരുടെയും താല്‍പര്യത്തിന് നിന്നുകൊടുത്തു. കാങ്കോല്‍, മാത്തില്‍, എരമം നോര്‍ത്ത്, വെളിച്ചന്തോട്, പെരിങ്ങോം എന്നിവിടങ്ങളിലും ആവേശക്കടലിരമ്പം. മാതമംഗലം, നെല്യാട്, കോയിപ്ര, കായപ്പൊയില്‍ എന്നിവിടങ്ങളിലും കാത്തുനില്‍ക്കുകയാണ് ജനാവലി. മലയോര കര്‍ഷകരുടെ കേന്ദ്രമായ കായപ്പൊയില്‍, പാടിയോട്ടുചാല്‍, ചെറുുപുഴ, കരിയക്കര, എന്നിവിടങ്ങള്‍ പിന്നിട്ട് രാത്രി പാറോത്തുനീരില്‍ സമാപനം.
എല്‍ ഡി എഫ് നേതാക്കളായ ടി ഐ മധുസൂദനന്‍ , സി കൃഷ്ണന്‍ എം എല്‍ എ, വി നാരായണന്‍, സി സത്യപാലന്‍, കെ പി മധു, കെ രാഘവന്‍, എം രാഘവന്‍, ഏ വി രഞ്ജിത്ത്, വി കെ നിഷ, എം ടി പി നുറുദ്ദീന്‍, കെ കെ കൃഷ്ണന്‍, കെ വി വിജയന്‍ , കെ വി ബാബു, എന്‍ പി ഭാസ്‌കരന്‍ , എം രാമകൃഷ്ണന്‍, പി വി ദാസന്‍, എ വി തമ്പാന്‍, പി ജയന്‍, ജോസ് മാത്യു, ഒ പി ലക്ഷ്മണന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

RANDOM NEWS

SYS

കടലാക്രമണം മൂലം ദിരിതമനുഭവിക്കുന്ന മുസോടി കടപ്പുറത്ത് ആശ്വാസവുമായി എസ് വൈ എസ് നേതാക്കളെത്തി

ഉപ്പള: കടലാക്രമണം മൂലം ദുരിതത്തിലായ മുസോടി, അതീക്ക കടപ്പുറം പ്രദേശങ്ങള്‍ ജില്ലാ എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. നിത്യ …