ജിദ്ദ: വീട്ടില്‍ക്കയറി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കുള്ള വധശിക്ഷ വ്യാഴാഴ്ച ജിദ്ദയില്‍ നടപ്പാക്കി. രണ്ട് സ്വദേശി പൗരന്മാര്ക്കും ഒരു പാകിസ്താനിക്കുമാണ് വധശിക്ഷ നല്‍കിയത്. കോടതികളില്‍ കുറ്റംതെളിഞ്ഞ പശ്ചാത്തലത്തില്‍ രാജ കല്‍പ്പന അനുസരിച്ചാണ് വധശിക്ഷയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മദ്യപിച്ചശേഷമായിരുന്നു പ്രതികള്‍ ജിദ്ദയില്‍ സ്ത്രീകള്‍മാത്രം താമസിച്ചിരുന്ന ഒരു വീട്ടില്‍ അതിക്രമിച്ചുകയറിയത്.
പോലീസുകാരാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയാണ് വീട്ടില്പ്രവേശിച്ചത്. സ്വദേശി പൗരന്മാരായ ഹത്താന്‍ ബി സിറാജ് അല്‍ഹര്‍ബി, സുല്‍ത്താന്‍ ബിന്‍ സിറാജ് അല്‍ഹര്‍ബി എന്നിവരും
പാകിസ്താന് പൗരന് മുഹമ്മദ് ഉമര്‍ ജമാലി എന്നിവരാണ് പ്രതികള്‍. വളരെ ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് പിടികൂടുകയും ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രതികള്‍ കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രിംകോടതിയും ശരിവെച്ചു.