Friday , March 22 2019
Breaking News
SBI

ബാങ്ക് സമരം സാരമായി ബാധിച്ചു; ഇന്നും തുടരും

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഒന്നാം ദിവസം പിന്നിട്ടപ്പോള്‍ ബാങ്കിങ് പ്രവര്‍ത്തനം സാരമായി തടസ്സപ്പെട്ടു. ഭൂരിഭാഗം ബാങ്ക് ശാഖകളും അടഞ്ഞുകിടന്നു. പത്തുലക്ഷം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം വ്യാഴാഴ്ചയും തുടരും.
ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് സമരം. രണ്ടുശതമാനം വര്‍ധനയാവാമെന്ന ബാങ്ക് മനേജ്മെന്റ് സംഘടനയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ (ഐ.ബി.എ.) വാഗ്ദാനം തള്ളിക്കളഞ്ഞാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്കൊപ്പം ചില സ്വകാര്യ, വിദേശബാങ്ക് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മാസാവസാനം നടന്ന
ബാങ്ക് സമരം ശമ്പളം പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കേരളം, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്കിങ് പ്രവര്‍ത്തനമാണ് ഏറ്റവും കൂടുതല്‍ തടസ്സപ്പെട്ടത്.

RANDOM NEWS

BJP

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് വടക്കന്‍ ബിജെപിയില്‍ …