Wednesday , February 20 2019
Breaking News
Hospital

സ്‌കൂള്‍ കോമ്പൗണ്ടില്‍ പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ സംഘര്‍ഷം ; വിദ്യാര്‍ഥികള്‍ക്കും നാല് പോലിസുകാര്‍ക്കും പരിക്ക്

ചെമ്മനാട്: സ്‌കൂള്‍ പരിസരത്ത് പടക്കംപൊട്ടിച്ച വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പോലീസ് വാഹനം തടഞ്ഞ വിദ്യാര്‍ഥി കള്‍ക്കുനേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും നാല് പോലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. എ.എസ്.ഐ. വേണു, സിവില്‍ പോലിസ് ഓഫീസര്‍മാരായ തോമസ്, പ്രജിത്ത്, സബില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. സ്‌കൂളില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ സ്‌കൂളിലെ വിദ്യാര്‍ഥി പടക്കംപൊട്ടിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ച പ്രകാരം പോലീസ് സ്ഥലത്തെത്തി ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിയെയുംകൊണ്ട്
പോലീസ് വാഹനം പോകുമ്പോഴാണ് പ്രവേശന കവാടത്തില്‍ വിദ്യാര്‍ഥികള്‍ പോലീസ് വാഹനം തടഞ്ഞത്.

ഇവേേരാട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടുകയാണ് പോലീസ് ചെയ്തത്. കുട്ടികള്‍ പിരിഞ്ഞു പോകാതിരുന്നതും കല്ലേറടക്കമുള്ള അക്രമങ്ങളില്‍ ഏര്‍പ്പെട്ടതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തെ തുടര്‍ന്ന് അക്രമം വ്യാപിക്കാതിരിക്കാന്‍ സ്‌കൂള്‍സമയം കഴിയുന്നതുവരെ പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നു. സംഭവത്തില്‍ പടക്കം അശ്രദ്ധമായി
കൈകാര്യംചെയ്തതിനും റോഡ് ഉപരോധം, പോലിസിന്റെ കൃത്യനിര്‍വഹണം തടയല്‍ എന്നീ വകുപ്പുകള്‍പ്രകാരം കണ്ടാലറിയാവുന്ന നൂറോളം വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കാസര്‍കോട് പോലീസ് അറിയിച്ചു.

PoliceHospital Hospital-1

RANDOM NEWS

Peethambaran

കൊല നടത്തിയത് അപമാനിക്കപ്പെട്ടതിനാല്‍ ; വെട്ടിയത് കഞ്ചാവ് ലഹരിയിലെന്ന് പീതാംബരന്റെ മൊഴി

കാസര്‍ക്കോട്: അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പീതാംബരന്റെ മൊഴി. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ …