Monday , June 25 2018
Breaking News
School-Sport

കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേള: ജി.എം.ആര്‍.എച്ച്.എസ് ഗേള്‍സ് ചാമ്പ്യന്മാര്‍

വിദ്യാനഗര്‍:മൂന്ന് ദിവസങ്ങളിലായി നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു വന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു.188 പോയിന്റുകള്‍ നേടി .ജി.എം.ആര്‍.എച്ച്.എസ്.ഫോര്‍ ഗേള്‍സ് കാസര്‍കോട് (പരവനടുക്കം) ചാമ്പ്യന്മാരായി.164 പോയിന്റുകളോടെ ജി.എച്ച് എസ്.എസ്.കുണ്ടംകുഴി രണ്ടാം സ്ഥാനവും 150 പോയിന്റുകളോടെ ജി.എച്ച് എസ്.എസ്.ബേത്തൂര്‍പാറ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി.കബീര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. എന്‍.എ.മുഹമ്മദ് താഹിര്‍ അധ്യക്ഷത വഹിച്ചു. എസ്.മുഹമ്മദ് റഫീഖ്,ഖാദര്‍ പാലോത്ത്, ടി.പി.മുഹമ്മദലി, കുസുമം ജോണ്‍, പി.മൂസക്കുട്ടി, പി.എ.മുഹമ്മദ്, അസ്മാബി, ഹനീഫ വിദ്യാനഗര്‍ ,സുലൈഖ, ഖൈറുന്നിസ, എ.എല്‍.മുസ്തഫ, അബ്ദുല്‍ ഷുക്കൂര്‍ സംബന്ധിച്ചു.

RANDOM NEWS

Ration

പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ: രേഖകള്‍ തയാറാക്കുന്നതിനായി നെട്ടോട്ടം തുടങ്ങി

കാസര്‍കോട്: റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുമെന്ന അറിയിപ്പു വന്നതോടെ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള രേഖകള്‍ തയാറാക്കുന്നതിനായി നെട്ടോട്ടം തുടങ്ങി. …