Tuesday , January 22 2019
Breaking News
Winner

കൗമാര കായിക കിരീടം എറണാകുളത്തിന്; സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 253 പോയിന്റ് നേടിയാണ് എറണാകുളം ജേതാക്കളായത്. എറണാകുളത്തിന്റെ 13ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രണ്ടാമതെത്തി. 101 പോയിന്റുകളുമായി തിരുവനന്തപുരം മൂന്നാമതെത്തി.

കോഴിക്കോട് (82), തൃശൂര്‍ (69), കോട്ടയം (37), ആലപ്പുഴ (28), കൊല്ലം (24), മലപ്പുറം (20), കണ്ണൂര്‍ (19), ഇടുക്കി (17), കാസര്‍കോട് (എട്ട്), പത്തനംതിട്ട (ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.

സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍

അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാരായി. 81 പോയിന്റുകളാണ് സെന്റ് ജോര്‍ജ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ കോതമംഗലം മാര്‍ ബേസിലിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 62 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ രണ്ടാമതും 50 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ മൂന്നാമതുമെത്തി. സെന്റ് ജോര്‍ജിന്റെ പത്താം കിരീടമാണിത്. 2014നു ശേഷമുള്ളസെന്റ് ജോര്‍ജിന്റെ ആദ്യം കിരീടമാണിത്. കിരീട നേട്ടത്തോടെ പരിശീലകന്‍ രാജു പോളിനെ യാത്ര അയക്കാനും പ്രിയ ശിഷ്യര്‍ക്കായി.

RANDOM NEWS

Sunil

താരമായി ഛേത്രി; തായ്‌ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഒരു വിജയമെന്ന ഇന്ത്യയുടെ 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഛേത്രി നേടിയ ഇരട്ട …