Saturday , February 29 2020
Breaking News

കലയുടെ കാല്‍ചിലമ്പണിഞ്ഞ നഗര രാവുകള്‍ക്ക് വെള്ളിയാഴ്ച തിരശ്ശീല വീഴും; ഹൊസ്ദുര്‍ഗ് കിരീടത്തിനരികെ

Poorakkali

കാസര്‍കോട്: പിഴക്കാത്ത ചുവടുകളും നിലക്കാത്ത രാഗതാളങ്ങളുമായി കലയുടെ കാല്‍ചിലമ്പണിഞ്ഞ നഗര രാവുകള്‍ക്ക് വെള്ളിയാഴ്ച വിട. കാസര്‍കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു വരുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല വീഴാനിരിക്കേ, കിരീടം ഉറപ്പിക്കാനുള്ള പോരാട്ടമാണ് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ കാഴ്ച വെക്കുന്നത്.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 83 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 328 പോയന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 68 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 289 പോയന്റും നേടിയാണ് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല മുന്നിട്ടു നില്‍ക്കുന്നത്.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 305 പോയിന്റ് നേടി കാസര്‍കോട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 299 പോയിന്റുമായി ചെറുവത്തൂര്‍ മൂന്നാമതുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 208 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ലാ രണ്ടാം സ്ഥാനത്തും 247 പോയിന്റുമായി കാസര്‍കോട് ഉപജില്ല മൂന്നാം സ്ഥാനത്തുമണുള്ളത്. യു പി വിഭാഗത്തില്‍ 29 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ കാസര്‍കോട് ഉപജില്ല 136 പോയിന്റോടെ മുന്നിട്ടു നില്‍ക്കുകയാണ്. 134 പോയിന്റുമായി ഹോസ്ദുര്‍ഗ്ഗിനാണ് രണ്ടാം സ്ഥാനം. യു പി സംസ്‌കൃതോത്സവത്തില്‍ 90 പോയിന്റുകള്‍ നേടി ചെറുവത്തൂര്‍ ഉപജില്ല ഒന്നാം സ്ഥാനം നേടി. സ്‌കൂള്‍ തലത്തില്‍ 65 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളാണ് മുന്നില്‍.

വെള്ളിയാഴ്ച വേദി ഒന്നില്‍ രാവിലെ ഹൈസ്‌കൂള്‍ വിഭാഗം കാവ്യ കേളി മത്സരമാണ് നടന്നത്. തുടര്‍ന്ന് സംഘനൃത്തം അരങ്ങേറി. വേദി രണ്ടില്‍ തിരുവാതിരയും, വേദി മൂന്നില്‍ നാടന്‍ പാട്ടും. വഞ്ചിപ്പാട്ടും നടന്നു. വേദി അഞ്ചില്‍ പൂരക്കളി മത്സരമാണ് രാവിലെ മുതല്‍ തുടങ്ങിയത്. തുടര്‍ന്ന് ഇതേ വേദിയില്‍ മാര്‍ഗം കളി നടക്കും. വേദി ആറില്‍ ഓട്ടം തുള്ളല്‍ ആരംഭിച്ചു. വേദി എട്ടില്‍ യക്ഷഗാനവും നടന്നു.സമാപന സമ്മേളനം വൈകീട്ട് 4 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ പി കരുണാകരന്‍ എം പി ഉല്‍ഘാടനം ചെയ്യും. പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ സമ്മാനദാനം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും.
വിജയികള്‍
കാവ്യകേളി (ഹൈസ്‌കൂള്‍) ആര്യാ ജ്യോതി എ സി ( ജി എച്ച് എസ് എസ് പരപ്പ).

കാവ്യകേളി ഹയര്‍സെക്കണ്ടറി വിഭാഗം : ശ്വേത കൃഷ്ണന്‍ എ (ജി എച്ച് എസ് എസ് കുട്ടമത്ത്), വര്‍ഷ വി നമ്പ്യാര്‍ (സി എച്ച് എസ് എസ് ചട്ടഞ്ചാല്‍).

ഓട്ടന്‍തുള്ളല്‍ (യു പി വിഭാഗം), മീനാക്ഷി ടി (എ സി കണ്ണന്‍ നായര്‍ സ്‌കൂള്‍, മേലാംകോട്ട്), നന്ദന പി വി ( എ യു പി എസ് പൊവ്വല്‍. ചെറുവത്തൂര്‍).

ഓട്ടന്‍ തുള്ളല്‍ (ഹൈസ്‌കൂള്‍ വിഭാഗം ) അക്ഷയ് ചന്ദ്രന്‍ (ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്). അരവിന്ദ് പി ശങ്കര്‍ (ജി എച്ച് എസ് എസ് കുട്ടമത്ത്).

പൂരക്കളി (ഹൈസ്‌കൂള്‍). അഭിഷേക് കെ (ജി എച്ച് എസ് എസ് ഉദിനൂര്‍), പ്രണവ് കൃഷ്ണന്‍ ( ജി എഫ് വി എച്ച് എസ് എസ് ചെറുവത്തൂര്‍).

യക്ഷഗാനം (ഹൈസ്‌കൂള്‍), അക്ഷയ ഷെട്ടി (ജി എച്ച് എസ് എസ് മംഗല്‍പാടി), ശ്രീമുഗ എസ് ആര്‍ മയ്യ ( എസ് ജി കെ എച്ച് എസ് കുഡ്‌ലു).

തമിഴ് പദ്യംചൊല്ലല്‍ (ഹയര്‍സെക്കണ്ടറി വിഭാഗം), നീരജ നായര്‍ (ദുര്‍ഗ്ഗ് എച്ച് എസ് എസ് കാഞ്ഞങ്ങാട്). ശ്രീനജ പി (സി എച്ച് എസ് എസ് ചട്ടഞ്ചാല്‍).

തമിഴ് പദ്യം ചൊല്ലല്‍ ഹൈസ്‌കൂള്‍ : അനുശ്രീ കെ (ജമാഅത്ത് എച്ച് എസ് എസ് ചെമ്മനാട്). അന്‍സ മറിയ രാജു (ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം).

നാടന്‍ പാട്ട് ഹൈസ്‌കൂള്‍ : ആദിത്യ സുരേഷ് ആന്റ് പാര്‍ട്ടി, (ജി എച്ച് എസ് എസ് ഉദിനൂര്‍), സുരാജ് പി (ജി എച്ച് എസ് എസ് ബല്ലാ ഈസ്റ്റ്).

ഓട്ടന്‍തുള്ളല്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികള്‍ : രേവതി ബി പി (ജി എച്ച് എസ് എസ് ഉദിനൂര്‍).

ഓട്ടന്‍തുള്ളല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികള്‍ : ജിതിന്‍ ദാമോദരന്‍ സി ( ജി എച്ച് എസ്എസ് ചീമേനി), അര്‍ജ്ജുന്‍ ദാമോദരന്‍ (ജി എച്ച് എസ് എസ് ബല്ലാ ഈസ്റ്റ്).

Nadan-patt

Poorakkali-1

thiruvathira

Yakshaganam

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …